ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്ന് ആരോപണം: യുവതിയേയും നവജാത ശിശുവിനേയും തീകൊളുത്തി കൊലപ്പെടുത്തി ആള്‍ക്കൂട്ടം
ജാര്‍ഖണ്ഡ്: ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്നാരോപിച്ച് യുവതിയേയും നവജാത ശിശുവിനേയും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭുമിലെ കലൈയ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. യുവതിയുടെ ഭര്‍ത്താവ് കോല്‍ഹന്‍ സിങ്കു(40) പൊള്ളലേറ്റ് ചികിത്സയിലാണ്. കോല്‍ഹന്‍ സിങ്കുവിന്റെ ഭാര്യ ജ്യോതി സിങ്കുവും(32) ഇവരുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ചൊവ്വാഴ്ച കോല്‍ഹന്‍ സിങ്കുവിന്റെ ബന്ധു മരിച്ചിരുന്നു. അന്നു രാത്രി ദമ്പതികള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് പന്ത്രണ്ടോളം പേരടങ്ങുന്ന സംഘം ഇവരുടെ വീട്ടിലെത്തി മരണത്തിനു കാരണം ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ചു. തുടര്‍ന്നുണ്ടായ …