മകൾക്കെതിരായ അന്വേഷം നടക്കട്ടെ; മാസപ്പടി കേസിനെ ഗൗരവമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മകൾ വീണയ്ക്കെതിരായ മാസപ്പടി കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് കോടതിയിലാണെന്നും നടക്കട്ടെയെന്നും കേസിനെ അത്ര കാര്യമായി കാണുന്നില്ലെന്നും വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകളെന്നു പറഞ്ഞാണ് വീണയ്ക്കെതിരെ കേസെടുത്തത്. ഇതു തിരിച്ചറിഞ്ഞാണു പാർട്ടി പ്രതിരോധം ഉയർത്തുന്നത്. കരിമണൽ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ ശുദ്ധ അസംബന്ധമാണ്. കോടതിയിലെ കേസ് കോടതിയിലാണ് നേരിടേണ്ടതെന്നും മാധ്യമങ്ങൾക്കു മുന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു. കേസിൽ വീണയെ പതിനൊന്നാം പ്രതിയാക്കി എസ്എഫ്ഐ ഒരു കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page