മാസപ്പടി കേസ്: കുറ്റപത്രത്തിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി. കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പ്രതിയായ മാസപ്പടി കേസിൽ ഇടപെട്ട് ഇഡി. കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. ഇതു ലഭിച്ചതിനു പിന്നാലെ വീണയെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ തുടർ നടപടികൾ സ്വീകരിച്ചേക്കും.
കേസിലെ രേഖകൾ തേടി എസ്എഫ്ഐഒയ്ക്ക് കത്തയച്ചതായി ഇഡി ഉദ്യോഗസ്ഥർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ളതാണ്. അതിനാൽ രേഖകളും കുറ്റപത്രവും പരിശോധിച്ച ശേഷമാകും ഇഡി കേസെടുക്കുക. സേവനങ്ങൾ ഒന്നും നൽകാതെ സിഎംആർഎല്ലിൽ നിന്നു വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോചിക് 1.72 കോടി രൂപ കൈപ്പറ്റിയെന്ന കേസാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page