ഡാളസ്: കുര്യന്‍ വി. കടപ്പൂര്‍(മോനിച്ചന്‍-73)ഡാളസില്‍ അന്തരിച്ചു. പരേതരായ ചാണ്ടി വര്‍ക്കി-മറിയാമ്മ വര്‍ക്കി ദമ്പതികളുടെ മകനായി 1952 ജനുവരി 17ന് കോട്ടയം അര്‍പ്പൂക്കരയിലാണ് ജനനം. 1971 മുതല്‍ ദീര്‍ഘകാലം മദ്രാസിലെ ഡണ്‍ലോപ്പ് ടയര്‍ ലിമിറ്റഡില്‍ ഉദ്യോഗസ്ഥനായിരുന്നു. 1990 ജൂണില്‍, മോനിച്ചനും കുടുംബവും ടെക്സസിലെ ഫോര്‍ട്ട് വര്‍ത്തിലേക് കുടിയേറി. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മെട്രോ ചര്‍ച്ച് ഓഫ് ഗോഡില്‍ അംഗമാണ്. ഭാര്യ: മേരി കുര്യന്‍ (ലാലി).
മകള്‍: ജെന്നി (കുട്ടന്‍). മരുമകന്‍: സനു മാത്യു. കൊച്ചുമക്കള്‍: ഇയാന്‍, ഐഡന്‍ മാത്യു.
സഹോദരങ്ങള്‍: ആന്ത്രോയോസ് കടപ്പൂര്‍ (അന്നമ്മ കോശി) ടെക്സസ് ഫോര്‍ട്ട് വര്‍ത്ത്, അമ്മാള്‍ കോശി(കോട്ടയം). പൊതുദര്‍ശനം: വ്യാഴാഴ്ച വൈകീട്ട് 6മുതല്‍ 8 വരെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മെട്രോ ചര്‍ച്ച് ഓഫ് ഗോഡ്. സംസ്‌കാര ശുശ്രുഷ 11നു രാവിലെ 10മണി.
