മുബൈ ഭീകരാക്രമണം:തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് വീരമൃത്യു വരിച്ച പൊലീസ് കോൺസ്റ്റബിളിന്റെ പിതാവ്

ഡൽഹി: ഇന്ത്യയ്ക്കു കൈമാറിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് വീരമൃത്യു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ പിതാവ് ആവശ്യപ്പെട്ടു.
2008 നവംബർ 26ന് നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര റിസർവ് പൊലീസ് കോൺസ്റ്റബിൾ രാഹുൽ ഷിൻഡെയുടെ പിതാവ് സുഭാഷ് ഷിൻഡെയാണ് ആവശ്യമുന്നയിച്ചത്. റാണെയുമായി എൻഐഎ സംഘം യു.എസിൽ നിന്നു ഇന്ത്യയിലേക്കു പുറപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് പ്രതികരണം.
16 വർഷങ്ങൾക്കു ശേഷവും ആക്രമണം സമ്മാനിച്ച മാനസിക ആഘാതത്തിൽ നിന്നു പുറത്തു കടക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിൽ റാണെയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ ജീവനോടെ ജയിലിൽ പാർപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
റാണയെ ഇന്നോ നാളെയോ രാജ്യത്ത് എത്തിച്ചേക്കും. ഇതിനായി ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. 3 എൻഐഎ ഉദ്യോഗസ്ഥരും 3 കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരുമാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. ഒരാഴ്ച മുൻപേ സംഘം അമേരിക്കയിൽ എത്തിയിരുന്നു. ഇന്ത്യയ്ക്കു വിട്ടു കൊടുക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള റാണയുടെ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് കൈമാറ്റത്തിനു കളമൊരുങ്ങിയത്.മുബൈ ഭീകരാക്രമണം:തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് വീരമൃത്യു വരിച്ച പൊലീസ് കോൺസ്റ്റബിളിന്റെ പിതാവ്

റാണയെ ഇന്നോ നാളെയോ രാജ്യത്ത് എത്തിച്ചേക്കും. ഇതിനായി ഡൽഹിയിലും മുംബൈയിലും ജയിലുകൾ സജ്ജമാക്കി. 3 എൻഐഎ ഉദ്യോഗസ്ഥരും 3 കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരുമാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. ഒരാഴ്ച മുൻപേ സംഘം അമേരിക്കയിൽ എത്തിയിരുന്നു. ഇന്ത്യയ്ക്കു വിട്ടു കൊടുക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടുള്ള റാണയുടെ ഹർജി സുപ്രീം കോടതി തള്ളിയതോടെയാണ് കൈമാറ്റത്തിനു കളമൊരുങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page