ഇൻസ്റ്റഗ്രാമിൽ ഒരു ഹായ് ; അതു പ്രണയമായി: സുഹൃത്തിനെ തേടി യു.എസ് വനിത ഇന്ത്യൻ ഗ്രാമത്തിലെത്തി

ഹൈദരാബാദ്: ഇൻസ്റ്റഗ്രാമിൽ ഒരു ഹായ് പറഞ്ഞപ്പോൾ സംഗതി ഇങ്ങനെയൊക്കെ ആവുമെന്നു അമേരിക്കൻ യുവതി ജാക്സിൻ ഫെറെ റോയോ അന്ത്രപദേശവസ്വദേശി ചന്ദൻ സിങ് രജപുത്തോ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അടുപ്പം വളർന്നു വളർന്നു ആത്മബന്ധമായി. 14 മാസത്തിനു ശേഷം സുഹൃത്തിനെ വിവാഹം ചെയ്യാൻ ഒരുങ്ങി ജാക്സിൻ ആന്ധ്രപ്രദേശിലെ ഗ്രാമത്തിലെത്തി. അവരുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഇരു വീട്ടുകാരും ആശംസിക്കുകയും ചെയ്തു. യു.എസിലെ ഫോട്ടോഗ്രാഫറായ ജാക്സിൻ ഫെറെറോ ആന്ധ്ര സ്വദേശിയായ ചന്ദൻ സിങ് രജ്പത്തുമായി പുതിയ ജീവിതം തുടങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു. ജാക്സിനു ചന്ദനെക്കാൾ ഒൻപതു വയസ് പ്രായക്കൂടുതലുണ്ട്. എന്നാൽ അതൊരു പ്രശ്നമോ, വിവാഹത്തിനു തടസമോ അല്ല.”ഹായ് എന്ന രണ്ടക്ഷരം അവരുടെ ജീവിതം മാറ്റി മറിച്ചതിൻ്റെ ഹരം അവരെ ഗ്രസിച്ചു നിൽക്കുകയാണ്.14 മാസം നീണ്ടു നിന്ന ഇൻസ്റ്റഗ്രാം ചാറ്റുകൾ പ്രണയം സുദൃഢമാക്കുകയായിരുന്നു. ഇനി വിവാഹം – ജാക്സിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരുവർക്കും മംഗളാശംസകളുമായി ഒട്ടേറെ പേരാണ് പോസ്റ്റിൽ അഭിപ്രായ വുമായെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page