കോളജില്‍ മദ്യപിച്ചെത്തി; ഗേറ്റില്‍ തടഞ്ഞത് പിടിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി
കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ കെംപപുര സിന്ധി കോളജ് കാംപസിലാണ് ദാരുണ സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. പിന്നീട് …