പാലം തകരാറായ നിലയില്‍; ചെങ്കള 5, 6 വാര്‍ഡ് നിവാസികള്‍ ആശങ്കയില്‍

കാസര്‍ര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി, അര്‍ളടുക്ക വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി- ബണ്ടുംകുഴി പാലം അപകടാവസ്ഥയില്‍. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ പാലം ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ വീതി കുറവും കൈവരികള്‍ ഇല്ലാത്ത സ്ഥിതിയും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുകയാണ്. കമ്പികള്‍ തുരുമ്പെടുത്തുകഴിഞ്ഞു. പുഴയ്ക്ക് പുതിയ പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page