ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ ക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ വകുപ്പുപ്രകാരമാണ് കഠിനതടവും പിഴയും വിധിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42 കാരനെയാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍വേണ്ട നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശംനല്‍കി. മലപ്പുറം ജില്ലയിലെ അരീക്കോട്ടുനിന്ന് വിവാഹം കഴിച്ച പ്രതി കുടുംബത്തോടൊപ്പം വെറ്റിലപ്പാറയിലെ ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ ആണ് താമസിച്ചിരുന്നത്. ഭാര്യ വീട്ടുജോലിക്ക് പോയ സമയത്ത് എല്ലാ ദിവസവും മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കുമായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 2022 ഏപ്രില്‍ 14 ന് ഉച്ചയ്ക്ക് ഭാര്യ ജോലി സ്ഥലത്തുനിന്ന് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അവശനായിക്കിടക്കുന്ന മകനെ കാണുകയായിരുന്നു യുവതി. വിവരം ചോദിച്ചപ്പോഴാണ് മാസങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം അറിഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മുക്കത്തുള്ള മനശ്ശാസ്ത്ര വിദഗ്ധനെ കാണിക്കേണ്ടിവന്നു. ഇനിയും പീഡനം നടക്കുമെന്ന് ഭയന്ന് അരീക്കോട് പൊലീസിനെ മാതാവ് വിവരമറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page