ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.
മരിയ സയ്യദ് (ഒന്‍പത്)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ലോണാവാല അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരനെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.
ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി(12), ഉമേര അന്‍സാരി(എട്ട്) എന്നിവരുടെ മൃതദേഹം ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മുംബൈയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് ലോണാവാലഹില്‍സ്റ്റേഷന്‍. ഇവിടെ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ പെയ്ത മഴയില്‍ അണക്കെട്ട് നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page