ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകള്‍ക്കും നാശം

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. 200 ല്‍പ്പരം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു. കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍പെന്‍സിലുകളും നശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അതിക്രമവിവരം അധികൃതര്‍ അറിഞ്ഞത്. പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയിലാണ് അതിക്രമം നടന്നത്. വാതില്‍ പുറത്ത് നിന്നു പൂട്ടിയിരുന്നു. പുറത്ത് നിന്ന് ജനല്‍ വഴി അകത്തേക്ക് തീ കത്തിച്ചിടുകയായിരുന്നെന്ന് സംശയിക്കുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ ബെഞ്ചുകളുടെ കാലുകളും കത്തി നശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page