ചികിത്സ തേടി പൊലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പൊലീസും ആശുപത്രി ജീവനക്കാരും തുണയായി
കാസര്‍കോട്: ചികിത്സ തേടി കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഉപ്പക്കും മകള്‍ക്കും ജനമൈത്രി പൊലീസും ആശുപത്രി ജീവനക്കാരും തുണയായി. നെഞ്ച് വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട രോഗിയായ പിതാവിനെയും കൊണ്ട് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് മകള്‍ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസിനെ സമീപിച്ചാല്‍ ഭക്ഷണവും ചികിത്സയും ലഭിക്കുമെന്ന പിതാവിന്റെ നിര്‍ബന്ധത്തിനെ തുടര്‍ന്നാണ് മകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനായ ഫിലിപ്പ് തോമസ് ജനറല്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെട്ട് അവരെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയെങ്കിലും …