പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റില്‍. യു.എസിലെ ന്യൂജഴ്സി ഫ്രീ ഹോള്‍ഡ് ഇന്റര്‍ മീഡിയറ്റ് സ്‌കൂളിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹ വേമെന്‍(43) ആണ് പൊലീസിന്റെ പിടിയിലായത്. ആറു മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്‌കൂളിലെ അധ്യാപികയാണ് അലിസണ്‍. ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായി അധ്യാപിക ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയാണ് പൊലീസ് അലിസണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് മോണ്‍മേത് കൗണ്ടി ജയിലിലേക്കയച്ചു.