സിപിഎം നേതാവ് മജ്ബയലിലെ എം ജഗന്നാഥ അന്തരിച്ചു

കാസര്‍കോട്: മീഞ്ച പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ മജ്ബയലിലെ എം. ജഗന്നാഥ(73) അന്തരിച്ചു. രോഗബാധിതനായി ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മീഞ്ച പഞ്ചായത്ത് മുന്‍ മെമ്പറായിരുന്നു. മീഞ്ച, പൈവളിഗെ പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറിയായാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. അതിന് ശേഷം മീഞ്ച പഞ്ചായത്തിലെ കുളൂര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച് പഞ്ചായത്ത് മെമ്പറായിരുന്നു. മംഗല്‍പാടി-പൈവളിഗെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കള്‍: മമത, രമ്യ. മരുമക്കള്‍: ഡെംബയ്യ, ധര്‍മ്മവീര (കാസര്‍കോട്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page