പെറ്റമ്മയും പോറ്റമ്മയും ഉപേക്ഷിച്ചു; ഉറുമ്പരിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച ജനകീയ ഡോക്ടര്‍ പടിയിറങ്ങുന്നു
കാസര്‍കോട്: പെറ്റമ്മയും പോറ്റമ്മയും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഉറുമ്പരിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ശ്രദ്ധേയനായ ജനകീയ ഡോക്ടര്‍ കായിഞ്ഞി ഞായറാഴ്ച (ആഗസ്ത് 31) പടിയിറങ്ങുന്നു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ജീവിതം ആതുര ശുശ്രൂഷയ്ക്കായി മാറ്റിവച്ച അദ്ദേഹം പടിയിറങ്ങുന്നത്. 2000ത്തിലാണ് ഉറുമ്പരിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയ സംഭവം ഉണ്ടായത്. അന്ന് പ്രസ്തുത സംഭവം കാരവല്‍ സചിത്ര വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. 1965ല്‍ ചെമ്പരിക്കയിലാണ് കായിഞ്ഞിയുടെ ജനനം. ചാത്തങ്കൈ എല്‍.പി സ്‌കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം …