കുട്ടികള്‍ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ കുരുക്കിലാകുന്നത് കുടുംബം; പ്രണയ വിവാഹം കഴിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് പരസ്യ വിലക്കേര്‍പ്പെടുത്തി ഗ്രാമം
ഭോപ്പാല്‍: പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റാണോ എന്നാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ പഞ്ചേവ ഗ്രാമവാസികളുടെ ചോദ്യം. കാരണം ഈ ഗ്രാമത്തില്‍ പ്രണയ വിവാഹത്തിനെതിരെ പരസ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നത്തെ തലമുറയില്‍പ്പെട്ട ആരെങ്കിലും ഇത്തരം വിലക്കിനെതിരെ പ്രതികരിക്കാതിരിക്കുമോ? പ്രണയം എന്നത് മനസ്സില്‍ വരുന്ന വികാരമാണ് അത് വേണ്ടെന്ന് വയ്ക്കാന്‍ എങ്ങനെ കഴിയും എന്നാണ് ഇവരുടെ ചോദ്യം. മാത്രമല്ല പ്രണയ ബന്ധത്തിലുള്ള പലര്‍ക്കും ഈ വിചിത്രമായ വിലക്ക് നടപടി കാരണം വിവാഹം കഴിക്കാനും കഴിയില്ല. പ്രണയിനികള്‍ക്ക് മാത്രമല്ല ഗ്രാമം വിലക്ക് …