ശബരിമല തീര്‍ത്ഥാടകരെ രാത്രിയില്‍ വനമേഖലയില്‍ ഇറക്കിവിട്ടെന്ന് പരാതി

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരെ രാത്രി വനമേഖലയില്‍ ഇറക്കിവിട്ടെന്ന് പരാതി. പമ്പ – തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. പമ്പയില്‍ നിന്നു നിലയ്ക്കല്‍ സ്റ്റാന്‍ഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്.

നിലയ്ക്കല്‍ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, സ്റ്റാന്‍ഡില്‍ കയറാതെ ഒരു കിലോമീറ്റര്‍ അപ്പുറം വനമേഖലയില്‍ ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. വയോധികരും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തെയാണ് വഴിയില്‍ ഇറക്കി വിട്ടത്. സംഭവത്തില്‍ ഗതാഗത മന്ത്രിക്ക് പരാതി നല്‍കുമെന്ന് തീര്‍ത്ഥാടകര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page