പ്ലസ് വണ്‍ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയില്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യവും; ആറ് മാര്‍ക്ക് പിള്ളേര്‍ ഈസിയായി വാരിക്കൂട്ടിയെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ ഇംഗ്ലീഷ് മോഡല്‍ പരീക്ഷയില്‍ നടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യവും. ചോദ്യപേപ്പര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ആറ് മാര്‍ക്ക് പിള്ളേര്‍ ഈസിയായി വാരിക്കൂട്ടിയെന്ന കമന്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റ് പരീക്ഷകളില്‍ ഇതുപോലെയുള്ള ചോദ്യങ്ങള്‍ വന്നിരുന്നെങ്കില്‍ സുഖമായി എഴുതാമായിരുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മോഹന്‍ലാലിന്റെ പ്രൊഫൈലിനെ കുറിച്ചുള്ള ആറു മാര്‍ക്കിന്റെ ചോദ്യമാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. ഒപ്പം പത്ത് പോയിന്റുകളും കൊടുത്തിട്ടുണ്ട്.

ചോദ്യപ്പേപ്പറിലെ പോയിന്റുകള്‍:

ജനനം- 1960 മെയ് 21
ജനന സ്ഥലം- എലന്തൂര്‍ പത്തനംതിട്ട, കേരള
മാതാപിതാക്കള്‍- ശാന്തകുമാരി നായര്‍, വിശ്വനാഥന്‍ നായര്‍

ജോലി- ലീഡിംഗ് സൂപ്പര്‍ സ്റ്റാര്‍ ഇന്‍ മലയാളം ഫിലിം ഇന്റസ്ട്രി

അവാര്‍ഡുകള്‍- 150ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മഭൂഷണ്‍, പത്മശ്രീ, നാല് നാഷണല്‍ അവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കരിയര്‍ ആരംഭം- 1978ല്‍ റിലീസ് ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ

പ്രധാന സിനിമകള്‍- ചിത്രം, വന്ദനം, വാനപ്രസ്ഥം, ഒടിയന്‍, തന്മാത്ര, പ്രണയം, കിലുക്കം, മിന്നാരം, ചെപ്പ്, നേര്, ചന്ദ്രോത്സവം, മണിച്ചിത്രത്താഴ്, വര്‍ണപകിട്ട്

വരാനിരിക്കുന്ന സിനിമ- ജയിലര്‍ 2, വൃഷഭ(റിലീസ് ചെയ്തു)

ഭാര്യ- സുചിത്ര മോഹന്‍ലാല്‍

മക്കള്‍- പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page