അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞ ശേഷം 21 കാരിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി; സംഭവം പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ

പുനെ: അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞ ശേഷം 21 കാരിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് പൂനെയിലെ ഇന്ദാപൂര്‍ ഭിഗ്വാന്‍ ഗ്രാമത്തിലെ മാര്‍ക്കറ്റിലാണ് സംഭവം. മാര്‍ക്കറ്റില്‍ പോയി കുടുംബത്തോടൊപ്പം തിരിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ അതുവഴി വന്ന ഒരു കാര്‍ കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തുകയും അമ്മയ്ക്കും സഹോദരനും നേരെ മുളകുപൊടി എറിഞ്ഞശേഷം പെണ്‍കുട്ടിയെ ബലമായി കാറില്‍ കടത്തിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ദൗണ്ട് നിവാസികളായ സഹീര്‍ ഹാരൂണ്‍ ഷെയ്ഖ്, അയന്‍ ഹാരൂണ്‍ ഷെയ്ഖ് എന്നിവരാണെന്നും ഇവര്‍ സഹോദരങ്ങളാണെന്നും പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം ചുമത്തി ഭിഗ്വാന്‍ പൊലീസ് കേസെടുത്തു. പ്രതികളും ഇരയും ഒരേ പ്രദേശത്തുള്ളവരാണെന്നും പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം ചെറുപ്പക്കാര്‍ തട്ടിക്കൊണ്ടുപോയ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് വഴിവച്ചു. ചില ഹിന്ദു സംഘടനകള്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെയാണ് പെണ്‍കുട്ടിയുമായുള്ള പ്രതികൡലാരാളുടെ ബന്ധം പുറത്തുവരുന്നത്. ഇതോടെ സംഘര്‍ഷത്തിന് അയവ് വന്നതായി പൊലീസ് പറഞ്ഞു. പ്രതികളേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page