ബര്‍മൂഡയും ടീഷര്‍ട്ടും ധരിച്ച് പൊലീസ് സ്റ്റേഷനില്‍ എസ്.എച്ച്.ഒ; അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്

ആലപ്പുഴ: എസ്.എച്ച്.ഒയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എ.സി.വിപിന്‍ പണിമുടക്ക് ദിവസം ബര്‍മൂഡയും ടീഷര്‍ട്ടും ധരിച്ച് സ്റ്റേഷനില്‍ എത്തിയ ദൃശ്യങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശത്തോടെ പ്രചരിപ്പിച്ചെന്ന് കാട്ടി മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

സംഭവം വിവാദമായതോടെ പൊലീസ് സ്റ്റേഷനില്‍ ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്.എച്ച്.ഒയോട് വിശദീകരണം തേടുമെന്ന് ഡി.വൈ.എസ്.പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവര്‍ക്കും മോശം കമന്റിട്ടവര്‍ക്കുമെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

പണിമുടക്ക് ദിവസം രാവിലെ എസ്.എച്ച്. ഒ വ്യായാമത്തിനു പോയ അവസരത്തില്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ അടിയന്തര ആവശ്യത്തിനായി അദ്ദേഹത്തെ വിളിച്ചുവരുത്തുകയായിരുന്നു. അങ്ങനെയാണ് അദ്ദേഹം വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്ന് ഡി.വൈ.എസ്.പി പറഞ്ഞു. സ്റ്റേഷനിലെത്തി പ്രശ്‌നം പരിഹരിച്ചയുടന്‍ തിരികെ ക്വാര്‍ട്ടേഴ്‌സിലെത്തി യുണിഫോം ധരിച്ച് അദ്ദേഹം ഡ്യൂട്ടിക്ക് എത്തിയതായും ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഉള്ളാൾ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങിയ ആദൂര്‍ സ്വദേശിനിയുടെ ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; സംഭവം കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിലെ യാത്രക്കിടയില്‍
Scroll to top

You cannot copy content of this page