ഐഐടി മുംബൈയിലെ ക്ലാസ് മുറിയില്‍ ഡസ്‌ക്കിന് മുകളില്‍ കയറി നിന്ന് നായ; പുതിയ അഡ്മിഷന്‍ ആണോ എന്ന് സോഷ്യല്‍ മീഡിയ; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഐഐടി മുംബൈയിലെ ക്ലാസ് മുറിയില്‍ ഡസ്‌ക്കിന് മുകളില്‍ കയറി നില്‍ക്കുന്ന നായയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐഐടിയില്‍ ഒരു നായക്കെന്താണ് കാര്യമെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം. പുതിയ അഡ്മിഷന്‍ ആണോ എന്നും അവര്‍ ആരായുന്നു.

ഐഐടി മുംബൈ ക്യാമ്പസിലെ പിയുഷ് ജെയ്‌സ്വാള്‍ എന്ന വിദ്യാര്‍ത്ഥി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കിട്ട വീഡിയോ ആണ് വൈറലായത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു നായ കൂടി പഠിക്കാനെത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു പങ്കുവച്ചത്. മറ്റ് വിദ്യാര്‍ത്ഥികള്‍ ക്ലാസിലിരിക്കാന്‍ നോക്കുമ്പോള്‍ കഴുത്തില്‍ പട്ട കെട്ടിയ ഒരു തെരുവ് നായ ഡസ്‌കിന് മുകളില്‍ കയറി നിന്ന് ക്ലാസ് മുറിക്ക് ചുറ്റും നോക്കുന്ന ദൃശ്യങ്ങളാണ് ഇത്.

ഒടുവില്‍ ഡോഗേഷ് ഭായിക്ക് ഒരു സീറ്റ് കിട്ടിയില്ല. പക്ഷേ ടേബിള്‍ കിട്ടി അതും ഐഐടി മുംബൈയില്‍ എന്നാണ് വീഡിയോ പങ്കുവച്ച് പീയൂഷ് കുറിച്ചത്. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കുറിപ്പുകളുമായെത്തിയത്.

‘ഡോഗേഷ് ഭായ് അറ്റന്‍ഡന്‍സിനായി കാത്തിരിക്കുന്നു, അവന്‍ ഒടുവില്‍ ഐഐടി പാസായി,
ഒടുവില്‍ ഡോഗേഷ് ഭായിക്ക് ഒരു മേശ കിട്ടി, ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളേക്കാള്‍ ആത്മവിശ്വാസം അവനാണെന്ന് തോന്നുന്നു, ഇതാണ് ഐഐടി മുംബൈയിലെ യഥാര്‍ത്ഥ ടോപ്പര്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page