വീണ്ടും അനാസ്ഥ; സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് ഓടയില്‍ വീണു, രക്ഷപ്പെട്ടത് ഭാഗ്യത്തിന്

കോഴിക്കോട്: നിര്‍മ്മാണ പ്രവൃത്തിയില്‍ വീണ്ടും അധികൃത അനാസ്ഥ; നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് റോഡരികിലെ ഓടയിലേക്ക് വീണു. ഭാഗ്യത്തിന് ആളപായം ഉണ്ടായില്ല. കോഴിക്കോട്, മാനാഞ്ചിറ-മലാപ്പറമ്പ് റോഡിലാണ് അപകടം. ഒളവണ്ണ സ്വദേശി നിസാറാണ് അപകടത്തില്‍പ്പെട്ടത്. ഇദ്ദേഹം നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുന്നില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഇടത്തോട്ട് തിരിയാനായി ഇന്‍ഡിക്കേറ്റര്‍ ഇട്ടപ്പോള്‍ നിസാര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ സഡന്‍ ബ്രേക്കിടുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ മറിയുകയും നിസാര്‍ റോഡരികില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സ്ലാബിടാത്ത ഓടയിലേക്ക് തലകുത്തി വീഴുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയവരാണ് യുവാവിനെ മുകളിലേക്ക് കയറ്റിയത്. ഓവുചാലിന്റെ ഇരുവശങ്ങളിലും മുകലിലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന ഇരുമ്പു കമ്പികളില്‍ വീണിരുന്നുവെങ്കില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ജീവന്‍ തന്നെ അപകടത്തിലാവുമായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തൊടുപുഴയില്‍ റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന സമാനമായ മറ്റൊരു അപകടത്തില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു. പ്രസ്തുത സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page