വിവാഹിതയായ അയല്‍ക്കാരിയുടെ അടിവസ്ത്ര മോഷണം; പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍

ഉജ്ജെയ്‌നി: വിവാഹിതയായ അയല്‍ക്കാരിയുടെ അടിവസ്ത്രങ്ങള്‍ പതിവായി മോഷ്ടിച്ചു കൊണ്ടിരുന്ന ആളെ ഒടുവില്‍ പൊലീസ് പിടിച്ചു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ 25 കാരനായ അങ്കിത് മാളവ്യ എന്നയാളാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിപ്പോയെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയോട് തനിക്ക് കടുത്ത പ്രണയമാണെന്ന് പ്രതി പൊലീസിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം യുവതിക്ക് അറിയില്ലെന്ന് അയാള്‍ നസ്സഹായത പ്രകടിപ്പിച്ചു. യുവതിയോടുള്ള പ്രണയമാണ് അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ പ്രേരകമായതെന്ന് യുവാവ് പറഞ്ഞു. നെഞ്ചില്‍ യുവതിയുടെ പേര് പച്ചകുത്തിയത് അയാള്‍ പൊലീസിന് കാണിച്ചുകൊടുത്തു. രാത്രിയില്‍ ഉണങ്ങാനിടുന്ന …

മത്സരിക്കാനില്ല; വിളിച്ചു രാജ്യസഭാംഗമാക്കിയാല്‍ സന്തോഷം: ഐഎം വിജയന്‍

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ അഭിപ്രായപ്പെട്ടു. അതേ സമയം വിളിച്ചു രാജ്യസഭാംഗമാക്കിയാല്‍ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സജീവ രാഷ്ട്രീയത്തോട് തീരെ താല്‍പര്യമില്ലെന്നും മുന്‍ ഫുട്‌ബോള്‍ താരമായ ഐ എം വിജയന്‍ പറഞ്ഞു. അതേസമയം കായിക മേഖലയിലെ മികവ് പരിഗണിച്ച് തന്നെ രാജ്യസഭാംഗമാക്കിയാല്‍ സന്തോഷത്തോടെ അത് സ്വീകരിക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.മൂന്ന് പാര്‍ട്ടികളുമായി തനിക്ക് ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ …

ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മയങ്ങിക്കിടന്ന യുവാവിനെ സുഹൃത്തുക്കള്‍ അടിച്ചുകൊന്നു; സ്ഥലം വിട്ട അക്രമികള്‍ ഹരിയാനയില്‍ പിടിയില്‍

മുംബൈ: കൂട്ടം കൂടിയിരുന്ന് മദ്യപിച്ച് അബോധാവസ്ഥയില്‍ വീണുകിടന്ന യുവാവിനെ കൂട്ടുകാര്‍ അടിച്ചുകൊന്നു. മുംബൈയിലെ ഒരു ഫ്‌ളാറ്റിലാണ് അക്രമം. മുംബൈ ഗോരേഗാവിലെ അഫ്‌സര്‍(35) ആണ് കൊല്ലപ്പെട്ടത്. അഫ്‌സര്‍ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് രമേശ്‌നാഥ് എന്നിവര്‍ക്കൊപ്പം മുംബൈയിലെ ഫ്‌ളാറ്റില്‍ താമസമായിരുന്നു. ആക്രി വില്‍പ്പനക്കാരും അക്രമികളുമായ സംഘം രാത്രി ഫ്‌ളാറ്റില്‍ മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. മദ്യപാനത്തിനുശേഷം ഭക്ഷിക്കാനായി ഇവര്‍ മീന്‍ വറുത്ത് വച്ചിരുന്നുവെങ്കിലും മദ്യപാനത്തിനിടയില്‍ മൂന്നുപേരും മയങ്ങി വീണിരുന്നു. ഇടയ്ക്ക് മയക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ സുരേഷും രാജേഷും വറുത്തുവച്ചിരുന്ന മീന്‍ നോക്കിയെങ്കിലും …

കാസര്‍കോട്ട് നിന്നു സുള്ള്യയിലേക്ക് 5 മണിക്കു സ്‌റ്റേറ്റ് ബസ് സര്‍വ്വീസ് വേണം -യാത്രക്കാര്‍

കാസര്‍കോട്: കെഎസ്ആര്‍ടിസിയുടെ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിക്കു നേട്ടമുണ്ടാക്കുന്നില്ലെന്നു മാത്രമല്ല, സ്ഥിരം യാത്രക്കാരെ വിഷമിപ്പിക്കുകയുമാണെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.കാസര്‍കോട്-സുള്ള്യ റൂട്ടില്‍ വൈകിട്ട് 5.30ന് നേരത്തെ ഒരു കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നടത്തിയിരുന്നു. അതു നിറുത്തി. എന്നാല്‍ 4.50നു പുറപ്പെട്ടു കൊണ്ടിരുന്ന ബസിന്റെ സമയം അഞ്ചു മണിയാക്കണമെന്നും അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്കു അതു ഗുണകരമാവുമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടെങ്കിലും റൂട്ടും സര്‍വ്വീസ് സമയവും നിശ്ചയിക്കുന്നതു നിയമമനുസരിച്ചാണെന്നും അത് ആര്‍ക്കാണ് ലംഘിക്കാന്‍ കഴിയുകയെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പരാതിക്കാരോട് തിരിച്ചു ചോദിച്ചു …

ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പറഞ്ഞ് 1200 രൂപയുടെ ചില്ലറ നല്‍കി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ പറ്റിച്ച് 5300 രൂപയുമായി സ്ഥലവിട്ട യുവാവിനെ പൊലീസ് തെരയുന്നു

തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാരിയാണെന്ന് പറഞ്ഞ് 1200 രൂപയുടെ ചില്ലറ നല്‍കി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെ പറ്റിച്ച് 5300 രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ പൊലീസ് തെരയുന്നു.പാറശാലയിലെ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരാണ് തട്ടിപ്പിനിരയായത്. 5300 രൂപയുടെ ചില്ലറയുണ്ടെന്നും നോട്ട് വേണമെന്നും പറഞ്ഞാണ് തിരക്കുള്ള സമയത്ത് ഇയാള്‍ മെഡിക്കല്‍ സ്റ്റോറിലെത്തിയത്. തുടര്‍ന്ന് 1200 രൂപയുടെ ചില്ലറ ഒരു സഞ്ചിയില്‍ പൊതിഞ്ഞ് ജീവനക്കാര്‍ക്ക് നല്‍കി. താന്‍ ഇവിടെ നിന്ന് പതിവായി മരുന്ന് വാങ്ങുന്ന ആളാണെന്നും സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും കാണിക്ക പൈസയാണന്നും പറഞ്ഞാണ് …

ഓഫീസിലെത്തി കൗണ്‍സിലറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; ഹരിതകര്‍മ സേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓഫീസിലെത്തി കൗണ്‍സിലറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസില്‍ ഹരിതകര്‍മ സേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമ്പലത്തറ വാര്‍ഡ് കൗണ്‍സിലറും ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകനും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്. അമ്പലത്തറ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകന്‍ എസ്. സതീഷ് കുമാറാണ് അറസ്റ്റിലായത്. അടിയേറ്റ സിമിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍പ്പറേഷന്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന യൂസര്‍ ഫീസ് മാലിന്യ ശേഖരണത്തിനായി ജീവനക്കാരന്‍ വീടുകളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്ന പരാതികള്‍ …

താര്‍ ജീപ്പില്‍ എംഡി എം എ കടത്ത്; കാഞ്ഞങ്ങാട് സ്വദേശികള്‍ കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: താര്‍ ജീപ്പില്‍ കടത്തുകയായിരുന്ന എംഡി എം എ പിടികൂടി. കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ മുഹമ്മദ് സജാദ് അലി (28), കൂളിയങ്കാലിലെ ടി. ഷമീര്‍ (38) എന്നിവരെയാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത. പ്രതികളില്‍ നിന്ന് 10 ഗ്രാം എംഡി എം എ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ കറന്തക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കുറ്റിക്കോലിലെ കവര്‍ച്ച; കുരുവി സാജുവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: ബേഡകം, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറ്റിക്കോലില്‍ കടയില്‍ നിന്നു പട്ടാപ്പകല്‍ 40,000 രൂപ കവര്‍ന്ന കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പ പ്രകാരം അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇരിട്ടി, വിളമന, പെരിങ്കിരി കുരുവിക്കാട്ടു വീട്ടില്‍ ഗുരുജി എന്ന കുരുവി സാജു (40)വിനെയാണ് കണ്ണൂര്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഇരിട്ടി പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ 25ല്‍ പരം മോഷണകേസുകളില്‍ പ്രതിയാണ് കുരുവി സാജു.ഡിസംബര്‍ …

തിങ്കളാഴ്ച മുതല്‍ ബെവ്‌കോയുടെ പ്രീമിയം കൗണ്ടറുകളില്‍ ‘നോട്ട് നിരോധനം’; വില്‍പന പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ബെവ്‌കോയുടെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും ‘നോട്ട് നിരോധനം’. എംഡി ഹര്‍ഷിത അട്ടലൂരി ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; മരിച്ചത് ജിം സന്തോഷ് വധക്കേസിലെ പ്രതി

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അതുലിന് നേരെയുള്ള അക്രമം. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഗുരുതരമായ പരുക്കുകളോടെ അലുവ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനില്‍

മാവൂര്‍: പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. പാഴൂര്‍ ചിറ്റാരി പിലാക്കലില്‍ കുറുമ്പ്ര മുഹമ്മദ് മുസല്യാര്‍ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലില്‍ ഒലിവ് സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. സീബ്രാലൈനിലൂടെ നടക്കുമ്പോഴാണ് മുസല്യാരെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. നായര്‍ക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ മുസല്യാരെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉമ്മു സല്‍മയാണ് മുസല്യാരുടെ ഭാര്യ. ഫസലുറഹ്‌മാന്‍, ഷിഹാബുദ്ദീന്‍, ഹിബത്തുറഹ്‌മാന്‍, ഖലീലു റഹ്‌മാന്‍ …

വേണുഗോപാലനും സ്മിതയ്ക്കും നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി; ഇരുവര്‍ക്കും ചിത ഒരുക്കിയത് ഏക മകന്‍ അന്തിയുറങ്ങുന്ന മണ്ണിനരികില്‍

കാസര്‍കോട്: ഏക മകന്റെ വേർപാടിൽ മനം നൊന്ത് ജീവനൊടുക്കിയ വേണുഗോപാലനും ഭാര്യ സ്മിതയ്ക്കും നാടിന്റെ കണ്ണീര്‍ കുതിർന്ന യാത്രാമൊഴി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പൊയ്‌നാച്ചി, പറമ്പ്, കൈരളി നഗറിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ ഒരു നോക്കു കാണാന്‍ നൂറുകണക്കിനു പേരാണ് എത്തിയത്.വേണു ഗോപാലന്റെയും ഭാര്യയുടെയും അന്ത്യാഭിലാഷപ്രകാരം ഏക മകന്‍ ശിവനന്ദിനെ സംസ്‌ക്കരിച്ച മണ്ണിനരികിലാണ് ഇരുവര്‍ക്കും ചിതയൊരുക്കിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇരുവരെയും ഇരുനില വീടിന്റെസെന്‍ട്രല്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തിയത്. …

വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ ജലാശയത്തില്‍ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കെ ജലാശയത്തില്‍ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മണ്ണഞ്ചേരി കിഴക്കേ മഹല്ല് കേന്ദ്ര ജുമുഅ മസ്ജിദിന് സമീപം ചിറപ്പുറത്ത് അനസിന്റെ മകന്‍ ഐസാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ ജലാശയത്തില്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐസാന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും പ്രദേശവാസികളും. സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് …

പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തില്‍ സ്‌ഫോടനം; ഷട്ടര്‍ ഇളകി തെറിച്ചു, സംഭവത്തില്‍ ദുരൂഹത

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, നെല്ലിയടുക്കത്ത് കെട്ടിടത്തിനു അകത്ത് വന്‍ സ്‌ഫോടനം. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദാമോദരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ചെമ്പിരിക്ക സ്വദേശി അസീസ് വാടകയ്ക്ക് എടുത്ത കെട്ടിടമാണിത്. സമീപത്തു തന്നെ വാടക വീട്ടിലാണ് അസീസും കുടുംബവും താസമസം. മരം വ്യാപാരിയാണ് അസീസ്. പുതിയ യന്ത്രങ്ങള്‍ കൊണ്ടുവച്ച മുറിയിലാണ് പുലര്‍ച്ചെ ഒന്നരമണിയോടെ വന്‍ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഷട്ടര്‍ പുറത്തേയ്ക്ക് തെറിച്ച നിലയിലാണ്. അകത്തു തീ പിടിക്കുന്ന സാധനങ്ങള്‍ ഒന്നും …

വീട്ടില്‍ വന്ന സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ പിഞ്ചു കുഞ്ഞ്; ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമം

പത്തനംതിട്ട: വീട്ടില്‍ വന്ന അപരിചിതയായ സ്ത്രീയുടെ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ പിഞ്ചു കുഞ്ഞിനെ കണ്ടതായി വീട്ടമ്മ. നെടുമണ്‍കാവ് കൈലാസക്കുന്ന് ശാലേംപുരത്താണ് സംഭവം. സ്ത്രീ വീട്ടിലെത്തുമ്പോള്‍ വീട്ടമ്മ മുറ്റം തൂക്കുകയായിരുന്നു. ഭര്‍ത്താവ് ജോലിക്കു പോയിരുന്നു. ഈ സമയത്ത് കയ്യില്‍ വലിയ സഞ്ചിയുമായെത്തിയ സ്ത്രീ വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ പോകുന്നതിനിടെ വെള്ളം വേണ്ടെന്നും സഞ്ചി ഇവിടെ വയ്ക്കട്ടെയെന്നും സ്ത്രീ ചോദിച്ചു. നോക്കിയപ്പോള്‍ സഞ്ചി അനങ്ങുന്നതായി കണ്ടു. അതിനകത്ത് വെള്ള തുണിയില്‍ പൊതിഞ്ഞനിലയില്‍ കുഞ്ഞിനെയും കണ്ടുവെന്നാണ് വീട്ടമ്മ പറയുന്നത്. ഇതോടെ ഭയന്ന …

മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിയെ താഴേക്ക് തള്ളിയിട്ടു; ശരീരത്തില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞ മുറിവുകള്‍

പെരുമ്പാവൂര്‍: വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. വെങ്ങോല പൂനൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുകള്‍ നിലയിലെ ഒറ്റമുറിയിലിരുന്ന് പഠിച്ചു കൊണ്ടിരുന്ന പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മുറിക്കു പുറത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ശരീരത്തില്‍ ബ്ലേഡ് കൊണ്ടുവരഞ്ഞ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖത്ത് സ്‌പ്രേ അടിച്ചു. ആക്രമണത്തിനിടയില്‍ മുകളില്‍ നിന്നു മുറ്റത്തു വീണ പെണ്‍കുട്ടിക്ക് തലയ്ക്കു പിന്നില്‍ ഗുരുതരമായി പരുക്കേറ്റതായി പൊലീസ് …

കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ ഇരിക്കൂര്‍, കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ അറസ്റ്റില്‍. ന്യൂദെല്‍ഹി, നാങ്ങ്‌ളോയിയിലെ നസീര്‍ അലിയുടെ ഭാര്യ പര്‍വീണ്‍ ബാനു (55), മകള്‍ സക്കീന ഫാത്തിമ (32) എന്നിവരെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ തന്ത്രപരമായ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്. 2016 ഏപ്രില്‍ 30ന് ആണ് ഇരിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍ സ്വദേശിനിയായ കുഞ്ഞാമിന (60) അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരികളെന്ന വ്യാജേനയാണ് പർവീൺ ബാനുവും മകളും കുഞ്ഞാമിനയുടെ …

കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു

ഹൈദരാബാദ്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു. മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെലങ്കാനയിലെ മഹാബൂബ് നഗര്‍ ജില്ലയിലാണ് സംഭവം. ജംഗമ്മയാണ് ഭര്‍ത്താവുമായുള്ള പിണക്കത്തിന് പിന്നാലെ മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ജംഗമ്മയുടെ ഭര്‍ത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. പിന്നാലെ മറ്റൊരു കുഴല്‍ക്കിണര്‍ കൂടി കുഴിക്കാന്‍ ഭീരയ്യ തീരുമാനിച്ചു. ഇതിനെ ഭാര്യ ജംഗമ്മ എതിര്‍ത്തു. ആദ്യത്തെ …