എസ്.ഐ.ആര്‍ പട്ടികയില്‍നിന്ന് പുറത്താകുന്നത് 24.95 ലക്ഷം പേര്‍; പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം
തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) വഴി പട്ടികയില്‍നിന്നു പുറത്താകുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. 24.95 ലക്ഷം പേരാണ് പട്ടികയില്‍ നിന്നും പുറത്താകുന്നത്.https://www.ceo.kerala.gov.in/asd-list എന്ന ലിങ്കില്‍ പോയി ബൂത്ത് അടിസ്ഥാനത്തില്‍ പട്ടിക പരിശോധിക്കാവുന്നതാണ്. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ് സൈറ്റിലും പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിഎല്‍ഒമാര്‍ക്കും പട്ടിക കൈമാറും. പൂരിപ്പിച്ച ഫോം സമര്‍പ്പിക്കാന്‍ ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിരസിച്ചു. പുറത്താക്കല്‍ …