കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു

ഹൈദരാബാദ്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ വീട്ടമ്മയും രണ്ട് പെണ്‍കുട്ടികളും കിണറ്റില്‍ ചാടി മരിച്ചു. മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. തെലങ്കാനയിലെ മഹാബൂബ് നഗര്‍ ജില്ലയിലാണ് സംഭവം. ജംഗമ്മയാണ് ഭര്‍ത്താവുമായുള്ള പിണക്കത്തിന് പിന്നാലെ മൂന്ന് കുട്ടികളുമായി കിണറ്റില്‍ ചാടിയത്.

ജംഗമ്മയുടെ ഭര്‍ത്താവ് ഭീരയ്യ അടുത്തിടെ കൃഷിയാവശ്യത്തിനായി കുഴല്‍ക്കിണര്‍ കുഴിച്ചിരുന്നുവെന്ന് പറയുന്നു. എന്നാല്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി. പിന്നാലെ മറ്റൊരു കുഴല്‍ക്കിണര്‍ കൂടി കുഴിക്കാന്‍ ഭീരയ്യ തീരുമാനിച്ചു. ഇതിനെ ഭാര്യ ജംഗമ്മ എതിര്‍ത്തു. ആദ്യത്തെ കുഴല്‍ക്കിണര്‍ കുഴിച്ചപ്പോള്‍ തന്നെ സാമ്പത്തികമായി വലിയ ബാധ്യത കുടുംബത്തിനുണ്ടായിരുന്നു. ഇനി ഒരു കിണര്‍ കൂടി കുഴിച്ചാല്‍ അത് വലിയ ബാധ്യതയാകുമെന്ന് കരുതിയാണ് ജംഗമ്മ എതിര്‍ത്തത്.

എന്നാല്‍ എതിര്‍പ്പ് വകവയ്ക്കാതെ ഭീരയ്യ രണ്ടാമതും കുഴല്‍ക്കിണര്‍ കുഴിക്കാന്‍ തുടങ്ങി. ഇതോടെ മക്കളുമായി ജംഗമ്മ കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ ലഹരി വേട്ട:ലാലാ കബീര്‍ മൈസൂര്‍ ജയിലില്‍ നിന്നു ഇറങ്ങിയത് മൂന്നാഴ്ച മുമ്പ്; സുഹൃത്തിനെയും കൂട്ടി നേരെ പോയത് ഒറീസയിലേക്ക്; 31 കിലോ കഞ്ചാവുമായി കുമ്പളയിൽ പൊലീസ് പിടിയിലായതോടെ തകര്‍ന്നടിഞ്ഞത് സ്വപ്ന കൊട്ടാരം
Scroll to top

You cannot copy content of this page