പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം; അപകടം സീബ്രാ ലൈനില്‍

മാവൂര്‍: പള്ളിയില്‍ നിന്ന് ഇറങ്ങുന്നതിനിടെ പിക്കപ്പ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. പാഴൂര്‍ ചിറ്റാരി പിലാക്കലില്‍ കുറുമ്പ്ര മുഹമ്മദ് മുസല്യാര്‍ (68) ആണ് മരിച്ചത്. ചിറ്റാരിപ്പിലാക്കലില്‍ ഒലിവ് സൂപ്പര്‍ മാര്‍ക്കറ്റിനു മുമ്പില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം. സീബ്രാലൈനിലൂടെ നടക്കുമ്പോഴാണ് മുസല്യാരെ വാഹനം ഇടിച്ചുതെറിപ്പിച്ചത്.

നായര്‍ക്കുഴി ഭാഗത്തുനിന്ന് കൂളിമാട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ മുസല്യാരെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഉമ്മു സല്‍മയാണ് മുസല്യാരുടെ ഭാര്യ. ഫസലുറഹ്‌മാന്‍, ഷിഹാബുദ്ദീന്‍, ഹിബത്തുറഹ്‌മാന്‍, ഖലീലു റഹ്‌മാന്‍ എന്നിവര്‍ മക്കളാണ്. ഹസീന താത്തൂര്‍, ഉമ്മുല്‍ ഫസ്ല, ജുമൈന, സല്‍മ എന്നിവര്‍ മരുമക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page