ഓഫീസിലെത്തി കൗണ്‍സിലറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ചു; ഹരിതകര്‍മ സേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓഫീസിലെത്തി കൗണ്‍സിലറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച കേസില്‍ ഹരിതകര്‍മ സേനാ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമ്പലത്തറ വാര്‍ഡ് കൗണ്‍സിലറും ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകനും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് അറസ്റ്റ്.

അമ്പലത്തറ വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകന്‍ എസ്. സതീഷ് കുമാറാണ് അറസ്റ്റിലായത്. അടിയേറ്റ സിമിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍പ്പറേഷന്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ ഉയര്‍ന്ന യൂസര്‍ ഫീസ് മാലിന്യ ശേഖരണത്തിനായി ജീവനക്കാരന്‍ വീടുകളില്‍ നിന്ന് ഈടാക്കുന്നുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍ നടപടി സ്വീകരിച്ച് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ സതീഷ് ജോലിയില്‍ തുടര്‍ന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായതും ആക്രമണത്തിലെത്തിയതുമെന്നു കൗണ്‍സിലര്‍ പറഞ്ഞു.

കേസില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മേയര്‍ വി.വി. രാജേഷ് കമ്മീഷണറോട് ആവശ്യപ്പെട്ടു.
അതേസമയം ജാതിപ്പേര് വിളിച്ച് തന്നെ അധിക്ഷേപിച്ചതായും ആക്രമിച്ചതായും കാട്ടി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സതീഷും പരാതി നല്‍കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page