മത്സരിക്കാനില്ല; വിളിച്ചു രാജ്യസഭാംഗമാക്കിയാല്‍ സന്തോഷം: ഐഎം വിജയന്‍

തൃശൂര്‍: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍ അഭിപ്രായപ്പെട്ടു. അതേ സമയം വിളിച്ചു രാജ്യസഭാംഗമാക്കിയാല്‍ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സജീവ രാഷ്ട്രീയത്തോട് തീരെ താല്‍പര്യമില്ലെന്നും മുന്‍ ഫുട്‌ബോള്‍ താരമായ ഐ എം വിജയന്‍ പറഞ്ഞു. അതേസമയം കായിക മേഖലയിലെ മികവ് പരിഗണിച്ച് തന്നെ രാജ്യസഭാംഗമാക്കിയാല്‍ സന്തോഷത്തോടെ അത് സ്വീകരിക്കുമെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
മൂന്ന് പാര്‍ട്ടികളുമായി തനിക്ക് ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതന്‍ കണ്ടിരുന്നു. സുരേഷ് ഗോപി വിളിച്ചിരുന്നു. മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഇടതുപക്ഷം ചോദിച്ചു. വലതുപക്ഷവും അതേ ചോദ്യം ആവര്‍ത്തിച്ചു. ഒരു ദേശീയ കായിക താരം എന്ന നിലയില്‍ ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം തുടര്‍ന്നും ലഭിക്കണമെന്നതാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page