ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മയങ്ങിക്കിടന്ന യുവാവിനെ സുഹൃത്തുക്കള്‍ അടിച്ചുകൊന്നു; സ്ഥലം വിട്ട അക്രമികള്‍ ഹരിയാനയില്‍ പിടിയില്‍

മുംബൈ: കൂട്ടം കൂടിയിരുന്ന് മദ്യപിച്ച് അബോധാവസ്ഥയില്‍ വീണുകിടന്ന യുവാവിനെ കൂട്ടുകാര്‍ അടിച്ചുകൊന്നു. മുംബൈയിലെ ഒരു ഫ്‌ളാറ്റിലാണ് അക്രമം. മുംബൈ ഗോരേഗാവിലെ അഫ്‌സര്‍(35) ആണ് കൊല്ലപ്പെട്ടത്. അഫ്‌സര്‍ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് രമേശ്‌നാഥ് എന്നിവര്‍ക്കൊപ്പം മുംബൈയിലെ ഫ്‌ളാറ്റില്‍ താമസമായിരുന്നു. ആക്രി വില്‍പ്പനക്കാരും അക്രമികളുമായ സംഘം രാത്രി ഫ്‌ളാറ്റില്‍ മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പറയുന്നു.

മദ്യപാനത്തിനുശേഷം ഭക്ഷിക്കാനായി ഇവര്‍ മീന്‍ വറുത്ത് വച്ചിരുന്നുവെങ്കിലും മദ്യപാനത്തിനിടയില്‍ മൂന്നുപേരും മയങ്ങി വീണിരുന്നു. ഇടയ്ക്ക് മയക്കത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ സുരേഷും രാജേഷും വറുത്തുവച്ചിരുന്ന മീന്‍ നോക്കിയെങ്കിലും പാത്രത്തില്‍ അതിന്റെ പൊടിപോലും ഉണ്ടായിരുന്നില്ല. തങ്ങള്‍ മയങ്ങിപ്പോയപ്പോള്‍ അഫ്‌സര്‍ ഒറ്റയ്ക്ക് മീന്‍ മുഴുവന്‍ കഴിച്ചുതീര്‍ത്തുവെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു.

അക്രമത്തില്‍ അഫ്‌സര്‍ മരിച്ചുവെന്ന് ബോധ്യമായ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവരുടെ മൊബൈല്‍ നമ്പറുകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതിരുന്നതിനാല്‍ കേസന്വേഷണം പൊലീസിന് വെല്ലുവിളിയായിരുന്നു. തുടര്‍ന്ന് ചേരി പ്രദേശത്തെ മുഴുവന്‍ ആക്രി വില്‍പ്പനക്കാരേയും പൊലീസ് ചോദ്യം ചെയ്തു. പ്രതികളായ സുരേഷ് ഹരിയാന സ്വദേശിയും രാജേഷ് നേപ്പാള്‍ സ്വദേശിയും ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഹരിയാനയിലെത്തിയ പൊലീസ് രാജേഷിനെ റെയില്‍വേ സ്റ്റേഷനില്‍ വച്ചും സുരേഷിനെ കൈത്തലില്‍ വച്ചും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വറുത്തുവച്ചിരുന്ന മീന്‍ എലി തിന്നതായിരിക്കുമെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. മദ്യലഹരിയില്‍ അത് അഫ്‌സര്‍ ഒറ്റയ്ക്ക് തിന്നതാണെന്ന് സംശയിച്ചുപോയതാവാമെന്നും അവര്‍ സൂചിപ്പിച്ചു. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ രാജേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page