ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍; 9 പേര്‍ യുഡിഎഫില്‍ നിന്ന്; 2 പേര്‍ എല്‍ഡിഎഫില്‍ നിന്ന്
കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 11 വനിതകളാണ് ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഒമ്പതുപേര്‍ യുഡിഎഫില്‍ നിന്നും രണ്ടുപേര്‍ എല്‍ഡിഎഫില്‍ നിന്നുമാണ്. ഇത്തവണ നാല്‍പ്പത്തിയെട്ട് വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും 11 പേര്‍ക്ക് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളിലും പതിനൊന്ന് വനിതകള്‍ തന്നെയായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെയാണ് ഇവര്‍ മത്സരിപ്പിച്ചത്. യുഡിഎഫ് ആകട്ടെ പന്ത്രണ്ട് വനിതകളെ മത്സരിപ്പിച്ചു. ഒമ്പതുപേര്‍ വിജയിച്ചു. എന്‍ഡിഎ മത്സരിപ്പിച്ച വനിതകള്‍ പരാജയപ്പെട്ടതിനാല്‍ നിയമസഭയില്‍ പാര്‍ട്ടിയുടെ …