നാലുമാസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
കാസര്‍കോട്: നാലുമാസം പ്രായമുള്ള ആണ്‍കുട്ടി തൊണ്ടയില്‍ മുലപ്പാൽ കുടുങ്ങി മരിച്ചു. ബേക്കല്‍, ഹദ്ദാദ് നഗര്‍, റസീന മന്‍സിലിലെ കെ മുഹമ്മദ് ഹനീഫയുടെ മകനായ ലിദാന്‍ ഫാര്‍മിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴരയ്ക്കും പതിനൊന്നു മണിക്കും ഇടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. മുലപ്പാല്‍ നല്‍കി കിടത്തിയതായിരുന്നു. 11 മണിയോടെ അനക്കമില്ലാത്ത നിലയില്‍ കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.