കാസര്‍കോട്: ബദിയഡുക്കയില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ ഓട്ടോ ഡ്രൈവര്‍ എവിടെ? ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസും വീട്ടുകാരും സുഹൃത്തുക്കളും.
കന്യപ്പാടി, കാര്‍ക്കട്ടപ്പള്ള സ്വദേശിയും ബദിയഡുക്കയിലെ ബന്ധു വീട്ടില്‍ താമസക്കാരനുമായ നിതിന്‍ കുമാറി(29)നെ സെപ്തംബര്‍ 12ന് ആണ് കാണാതായത്. പതിവു പോലെ ബദിയഡുക്ക മീത്തല്‍ ബസാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് ഓട്ടോയുമായി പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷിക്കുന്നതിനിടയില്‍ നിതിന്‍കുമാറിന്റെ ഓട്ടോ ബദിയഡുക്ക സി.എച്ച്.സിക്കു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. താക്കോല്‍ ഓട്ടോയില്‍ തന്നെ ഉണ്ടായിരുന്നു. നിതിന്‍ കുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. കാണാതാകുന്നതിനു മുമ്പ് നിതിന്‍ കുമാര്‍ സുഹൃത്തുക്കളോടു പല രീതിയില്‍ പറഞ്ഞതിനാല്‍ ഏത് വഴിക്ക് അന്വേഷിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് അന്വേഷണ സംഘം.