കാണാതായ ചെങ്കളയിലെ യുവാവ് ബംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കള, സന്തോഷ് നഗര്‍ ടൗണ്‍ പള്ളിക്ക് സമീപത്തെ അബ്ഷര്‍ അബ്ബാസി(24)ന്റെ മൃതദേഹമാണ് ബംഗളൂരു, ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിദ്യാനഗര്‍-ഉളിയത്തടുക്ക റോഡില്‍ വ്യവസായ കേന്ദ്രത്തിന് എതിര്‍ വശത്ത് സുഹൃത്തിനൊപ്പം രാത്രി കാലത്ത് തട്ടുകട നടത്തി വരികയായിരുന്ന അബ്ഷര്‍ അബ്ബാസിനെ മെയ് 31ന് ആണ് കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് പോയ അബ്ഷര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അബ്ഷര്‍ ബൊമ്മനഹള്ളിയിലെ ലോഡ്ജില്‍ …

റഷ്യയിൽ പള്ളികൾക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്; 23 മരണം, ഭീകരാക്രമണമെന്ന് സംശയം

റഷ്യയിൽ പള്ളിക്കും സിനഗോഗിനും നേരെ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ പള്ളികൾക്കും സിനഗോഗിനും നേരെയാണ് വെടിവെപ്പുണ്ടായത്.പള്ളിയിലെത്തിയവർക്ക് നേരെയുണ്ടായ വെടിവെപ്പിൽ 15 പൊലീസുകാരടക്കം 23 പേരാണ് മരിച്ചത്. ഒരു വൈദികനും ഒരു സെക്യൂരിറ്റി ജീവനക്കാരനും മരിച്ച സാധാരണക്കാരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ആറ് അക്രമികളും കൊല്ലപ്പെട്ടു. ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.ഡാഗസ്റ്റനില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് ആറ് മണിയോടെയായിരുന്നു ആക്രമണം. ആക്രമണം നടത്തിയത് ഒരു അന്താരാഷ്ട്ര ഭീകര …

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

കാസർകോട്: സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്കുള്ള വിവാഹധനസഹായംസൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിവൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ ജനറൽ സെക്രട്ടറി എ മമ്മിഞ്ഞിയ്ക്കു കൈമാറി.ലത്തീഫ് കേളങ്കയം, ശരീഫ് അബൂബക്കർ, അനസ് ഇറ്റാച്ചി നാസർ ആലംപാടി, അമീർ ഖാസി എന്നിവർ സംബന്ധിച്ചു.

പാണത്തൂരിൽ തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാണത്തൂരിൽ വീട്ടമ്മ തോട്ടിൽ വീണു മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെ മകൾ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ അയൽവാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പർകുണ്ട് ഗുളികൻ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധു വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോൾ കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മാതാവ്: പാർവതിഭായി. മകൾ: ഉഷ, മരുമകൻ ദിനേശൻ. സഹോദരങ്ങൾ: ദാമോധരൻ, സുന്ദരി, …

വീട്ടമ്മയുടെ മൂന്നരപ്പവൻ മാല ബൈക്കിൽ എത്തി കവർന്ന കള്ളൻ ഖലീൽ പിടിയിലായി

കാസർകോട്: പടന്നക്കാട്ടെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പോയി മടങ്ങിയ വീട്ടമ്മ സരോജിനിയുടെ മാല ബൈക്കിലെത്തി തട്ടിയെടുത്ത ആൾ അറസ്റ്റിൽ. കാസർകോട് നെല്ലിക്കട്ട ചെന്നടുക്ക സ്വദേശി സി.എം ഇബ്രാഹിം ഖലീലിനെയാണ് (43) ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് പടന്നക്കാട്ടെ ജില്ല ആയുർവേദ ആശുപത്രി റോഡിലൂടെ പടന്നക്കാട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടെയാണ് അജാനൂര്‍ ഇട്ടമ്മലിലെ പരേതനായ നാരായണന്റെ ഭാര്യ സരോജിനിയുടെ (63) മൂന്നര പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നെടുത്ത് …

ഐഎസ്ആര്‍ഒയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ചമഞ്ഞ് ഹണിട്രാപ്പ്; കാസര്‍കോട് സ്വദേശിനിയുടെ വലയില്‍ കുടുങ്ങിയത് പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍

കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച കാസര്‍കോട് സ്വദേശിനിയായ യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേര(35)നെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ …

ഒആര്‍ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങില്‍ പ്രതിപക്ഷ നേതാക്കളും

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിച്ചത്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്.ആലത്തൂര്‍ എംപിയായി …

പണം പന്തയം വച്ച് റമ്മി കളി; മാന്യയില്‍ ഏഴു പേര്‍ പിടിയില്‍; 20,140 രൂപ പിടിച്ചെടുത്തു

കാസര്‍കോട്: പണം പന്തയം വെച്ച് റമ്മി കളിയില്‍ ഏര്‍പ്പെട്ടിരുന്ന 7 പേരെ ബദിയടുക്ക പൊലീസ് പിടികൂടി. എട്ടുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ബേള ഉള്ളോടി സ്വദേശി ഡി വിജയന്‍ (47), കൊട്ടോടി സ്വദേശി സികെ സലാം (43), ചെങ്കള സ്വദേശി അഷറഫ്(50), കണ്ണൂര്‍ പേരാല്‍ സ്വദേശി എന്‍ യതീശ (37), കാറഡുക്ക സ്വദേശി കെ രാഘവന്‍ (51), മുള്ളേരിയ അടുക്കം സ്വദേശി എംസി ശശി (58), കള്ളാര്‍ നൗഷാദ്(42) എന്നിവരാണ് പിടിയിലായത്. കളിക്കാന്‍ ഉപയോഗിച്ച 20,140 …

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് സുഖിച്ച ഡിവൈഎസ്പിയെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കൃപാ ശങ്കര്‍ കന്നൗജിയയെയാണ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. ഉന്നാവോയില്‍ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പദവി വഹിച്ചിരുന്ന കനൗജിയയെ ഗോരഖ്പൂരിലെ 26-ാമത് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ബറ്റാലിയനിലേക്കാണ് നിയമിച്ചത്. 2021 ലാണ് നടപടിക്കാധാരമായ സംഭവം നടന്നത്. ജൂലൈയില്‍ ലീവ് എടുത്ത ശേഷം ‘കാണാതായതോടെ’ അദ്ദേഹത്തിന്റെ വീഴ്ച ആരംഭിച്ചു. കുടുംബ കാരണങ്ങളാല്‍ കനൂജിയ അവധി എടുത്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഒരു വനിതാ …

ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകന്‍ വിനയചന്ദ്രന്‍ (38) ആണ് മരിച്ചത്. പരപ്പ പട്ടളം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. ചുള്ളിക്കരയില്‍ കൊറിയര്‍ സര്‍വീസ് നടത്തിവരികയായിരുന്നു. ഭാര്യ: രേവതി(ദുബായ്). ഏക മകള്‍ ആത്മിക. സഹോദരന്‍ വിപിന്‍ ചന്ദ്രന്‍.

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരി ബൈക്കിടിച്ച് മരിച്ചു

അമ്പലത്തിലേക്ക് നടന്നുപോവുകയായിരുന്ന 14 കാരിക്ക് ബൈക്കിടിച്ച് ദാരുണാന്ത്യം. കര്‍ണാടക കാര്‍ക്കള നന്ദലികെ സ്വദേശിനി പ്രണമ്യ ഷെട്ടിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നന്ദലികെ ലക്ഷ്മി ജനാര്‍ദ്ദന ക്ഷേത്രത്തിലേക്ക് ദേശീയപാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബെല്‍മണ്ണിന് സമീപം നന്ദലികെ ക്രോസ് റോഡില്‍ റോഡരികില്‍ വച്ച് ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രണമ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. മുല്ലഡ്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ കാര്‍ക്കള റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ് വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ്-വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, വയോജനങ്ങളുമുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂണ്‍ കെട്ടി വിലക്ക് ഏര്‍പ്പെടുത്തിയ റെയില്‍വേയുടെ നടപടില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടും. റെയില്‍വേയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത സിറ്റിങ്ങില്‍ ദേശീയവേദി ഭാരവാഹികള്‍ ആക്റ്റിങ് ചെയര്‍മാന്‍ ജസ്റ്റിസ് കെ ബൈജുനാഥന് മുമ്പാകെ വീണ്ടും പരാതി …

മേല്‍പ്പറമ്പില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ മേല്‍പറമ്പിലാണ് അപകടം. 50 വര്‍ഷത്തോളം പഴക്കമുള്ള മരം കാറ്റില്‍ കടപുഴകി ഹോട്ടലിന്റെ അടുക്കളയുടെ മുകള്‍ ഭാഗത്ത് വീഴുകയായിരുന്നു. ഞായറാഴ്ച ഹോട്ടല്‍ അവധിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. ഹോട്ടലിനുള്ളിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്. വിറക് പുര ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. മേല്‍പറമ്പ് സ്വദേശിനി രമ്യയടക്കം നാലുപേരാണ് ഹോട്ടല്‍ നടത്തിവരുന്നത്.

ട്രാഫിക് സിഗ്നലില്‍ ഇടിച്ച് ബസ് മറിഞ്ഞു; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: കൊച്ചയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അമിത വേഗതയില്‍ സഞ്ചരിച്ച കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‌നല്‍ വന്നതോടെ ബസ് …

കടകളില്‍ സൂക്ഷിക്കാതെ പ്ലാസ്റ്റിക് മാലിന്യം സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്നു: പിഴ ഈടാക്കി കുമ്പള ഗ്രാമപഞ്ചായത്ത്

കുമ്പള: ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടകളില്‍ സൂക്ഷിച്ചു വെക്കാതെ കുമ്പള സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള ഗ്രാമ പഞ്ചായത്ത്. ഒരുമാസത്തിലേറെയായി ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയാണ് പതിവ്. നിരവധി തവണ കട ഉടമകള്‍ക്ക് ഹരിതകര്‍മ്മ സേന മുന്നറിയിപ്പ് നല്‍കിയിട്ടും കൂട്ടാക്കാത്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്. വലിച്ചെറിഞ്ഞ മാലിന്യത്തില്‍ നിന്ന് കിട്ടിയ കവറുകളുടെയും, രേഖകളുടെയും അടിസ്ഥാനത്തിലാണ് സ്‌കൂള്‍ റോഡിന് സമീപത്തുള്ള പത്തോളം കടകള്‍ക്ക് …

സര്‍ക്കാര്‍ തീരുമാനം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മൊഗ്രാല്‍ കടപ്പുറം എസ്‌സി കോളനി ‘ഗാന്ധി നഗറായി’

കാസര്‍കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത ‘കോളനികളില്ലാത്ത സംസ്ഥാനം’ എന്ന ആശയം സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കിയത് മൊഗ്രാല്‍ ഗാന്ധിനഗര്‍ പ്രദേശവാസികള്‍. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കടപ്പുറം എസ്‌സി കോളനിയെ ‘ഗാന്ധി നഗര്‍ ”എന്ന പേരില്‍ പ്രദേശവാസികള്‍ നാമകരണം ചെയ്തിരുന്നു. സര്‍ക്കാറാകട്ടെ ഇപ്പോഴാണ് തീരുമാനമെടുത്തിരിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ കോളനി എന്ന് വിളിക്കുന്നത് നിര്‍ത്തലാക്കി കൊണ്ടാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി …

ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ്(28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. കളനാട് ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. …

പാര്‍ടി പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍

പീഡനക്കേസുകളില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ(37)യും അറസ്റ്റില്‍. ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ സൂരജ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് നടന്നത്. ഹോലെനര്‍സിപുരയിലെ ഗണ്ണികാഡയിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു പീഡനമെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ജൂണ്‍ 16 ന് ഫാം ഹൗസില്‍ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി 27കാരനായ ജെഡി (എസ്) പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. …