മേല്‍പ്പറമ്പില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ മേല്‍പറമ്പിലാണ് അപകടം. 50 വര്‍ഷത്തോളം പഴക്കമുള്ള മരം കാറ്റില്‍ കടപുഴകി ഹോട്ടലിന്റെ അടുക്കളയുടെ മുകള്‍ ഭാഗത്ത് വീഴുകയായിരുന്നു. ഞായറാഴ്ച ഹോട്ടല്‍ അവധിയായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. ഹോട്ടലിനുള്ളിലെ പാത്രങ്ങളും ഫര്‍ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്. വിറക് പുര ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മരങ്ങള്‍ മുറിച്ചുമാറ്റി. മേല്‍പറമ്പ് സ്വദേശിനി രമ്യയടക്കം നാലുപേരാണ് ഹോട്ടല്‍ നടത്തിവരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page