പാണത്തൂരിൽ തോട് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാണത്തൂരിൽ വീട്ടമ്മ തോട്ടിൽ വീണു മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിൻ്റെ മകൾ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ അയൽവാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്മ്പർകുണ്ട് ഗുളികൻ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധു വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോൾ കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മാതാവ്: പാർവതിഭായി. മകൾ: ഉഷ, മരുമകൻ ദിനേശൻ. സഹോദരങ്ങൾ: ദാമോധരൻ, സുന്ദരി, പരേതനായ ഗണേശൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page