പാര്‍ടി പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍

പീഡനക്കേസുകളില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ(37)യും അറസ്റ്റില്‍. ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ സൂരജ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് നടന്നത്. ഹോലെനര്‍സിപുരയിലെ ഗണ്ണികാഡയിലുള്ള ഫാം ഹൗസില്‍ വെച്ചായിരുന്നു പീഡനമെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ജൂണ്‍ 16 ന് ഫാം ഹൗസില്‍ വച്ച് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി 27കാരനായ ജെഡി (എസ്) പ്രവര്‍ത്തകന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഹോളനരസിപുര എംഎല്‍എ എച്ച് ഡി രേവണ്ണയുടെ മൂത്തമകനാണ് സൂരജ് രേവണ്ണ. ഐപിസി സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹൊലേനരസിപുര പൊലീസ് ശനിയാഴ്ച വൈകിട്ടോടെ സൂരജ് രേവണ്ണയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു.
സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ താന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സൂരജ് രേവണ്ണയെ കാണുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു. ജോലി ആവശ്യമായിരുന്നു. ഇക്കാര്യം പറഞ്ഞാണ് സൂരജിനെ സമീപിക്കുന്നത്. ഈ സമയത്ത് സൂരജ് തന്റെ നമ്പര്‍ വാങ്ങി. ഇതിനു ശേഷം സൂരജ് തന്നെ വിളിക്കുകയും ഗണ്ണികാഡയിലെ ഫാം ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ പറയുന്നു.
സൂരജിന്റെ മുറിക്കകത്ത് കയറിയ ഉടനെ അദ്ദേഹം അടുത്തുവരികയും അസ്വാഭാവികമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് എന്റെ ചുണ്ടില്‍ ഉമ്മവെച്ചു. തന്റെ കൂടെ ജീവിച്ചാല്‍ രാഷ്ട്രീയത്തില്‍ വളരാനുള്ള സൗകര്യം ഒരുക്കിത്തരുമെന്ന് സൂരജ് വാഗ്ദാനം ചെയ്തുവെന്നു പരാതിക്കാരന്‍ പറയുന്നു. തന്റെ എതിര്‍പ്പുകളെ അദ്ദേഹം വകവെക്കാതെ വസ്ത്രങ്ങള്‍ അഴിച്ചു പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നും എതിര്‍ക്കാന്‍ ശ്രമിച്ച എന്നെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിക്കാരനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനായി ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതായാണ് വിവരം.
അതേസമയം, നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ മൂത്ത സഹോദരനാണ് സൂരജ്. ഹാസന്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട പ്രജ്വല്‍, ബലാത്സംഗ കേസില്‍ മെയ് 31 നാണ് അറസ്റ്റിലായത്. ഇവരുടെ അച്ഛന്‍ എച്ച് ഡി രേവണ്ണയും അമ്മ ഭവാനിയും ജാമ്യത്തിലാണ്. മകന്‍ പ്രജ്വലിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page