വിദ്യാര്‍ത്ഥികള്‍ ലക്ഷ്യം; എംഡിഎം.എയുമായി സ്‌കൂബ മുങ്ങല്‍ വിദഗ്ധന്‍ പൊലീസിന്റെ പിടിയിലായി

  എംഡിഎംഎയുമായി സ്‌കൂബ മുങ്ങല്‍ വിദഗ്ധന്‍ പൊലീസിന്റെ പിടിയിലായി. തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശേരി സ്വദേശി വള്ളിയില്‍ വീട്ടില്‍ ശ്യാമിനെയാണ് 20 ഗ്രാം എംഡിഎംഎയുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ ഡന്‍സാഫ് ടീമും ഇരിങ്ങാലക്കുട പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കരുവന്നൂരിനു സമീപം തേലപ്പിള്ളിയില്‍ ലഹരിമരുന്ന് കൈ മാറുന്നതിനായി കാത്തു നില്‍ക്കുമ്പോഴാണ് പ്രതി പൊലീസിന്റെ പിടിയിലായത്. സ്‌കൂബ ഡൈവര്‍ ആയി ജോലി …

പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിംഗില്‍ മനു ഭാകറിന് വെങ്കലം

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22 കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത മെഡല്‍ നേടുന്നത്. ഇന്നലെ നടന്ന യോഗ്യത …

ദൗത്യം അനിശ്ചിതത്വത്തില്‍; അര്‍ജുനായുള്ള തെരച്ചില്‍ ഈശ്വര്‍ മല്‍പേ അവസാനിപ്പിച്ചു; തെരച്ചില്‍ സംബന്ധിച്ച അന്തിമ തീരുമാനം വൈകീട്ട്

  ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചിലില്‍ അനിഞ്ചിതത്വത്തില്‍. പുഴയില്‍ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലിമായി അവസാനിപ്പിക്കുന്നതായി സൂചന. നദിയില്‍ ഇറങ്ങിയുള്ള തെരച്ചില്‍ ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സേയില്‍ പറഞ്ഞു. നദിയില്‍ സീറോ വിസിബിലിറ്റിലാണ്. നിരവധി തവണ അടിത്തട്ടിലേക്ക് പോയെങ്കിലും കാണാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി തിരച്ചിലിന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിക്കേണ്ടത് തമിഴ്‌നാട്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ്. ഇതിനായി നാല് ദിവസമെങ്കിലും വേണ്ടി വരും. വരുന്ന നാല് ദിവസത്തേക്ക് …

വന്ദേഭാരത് എക്സ്പ്രസില്‍ നിന്നും ലഭിച്ച പ്രഭാതഭക്ഷണ പൊതിയില്‍ പാറ്റകള്‍; അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയില്‍വെ

  കൊച്ചി: വന്ദേഭാരത് എക്സ്പ്രസില്‍ നിന്നും ലഭിച്ച പ്രഭാതഭക്ഷണ പൊതിയില്‍ നിന്നും പാറ്റകള്‍. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടെത്തിയത്. ചെങ്ങന്നൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന കുടുംബമാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പൊതി തുറന്നപ്പോള്‍ പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് യാത്രക്കാരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരുകയായിരുന്നുവെന്നും പാറ്റകള്‍ ഓടികളിക്കുന്ന കാഴ്ചയാണ് കണ്ടതെന്നും യാത്രക്കാരന്‍ പരാതിയില്‍ …

ആദിവാസി യുവതി കുത്തേറ്റു മരിച്ചു; ക്രൂരത മദ്യലഹരിയില്‍, ഭര്‍ത്താവ് കസ്റ്റഡിയില്‍

  കോതമംഗലം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ഭര്‍ത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു. അഞ്ചാംമൈല്‍ കരിനെല്ലിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ജലജയെ ബാലകൃഷ്ണന്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കല്‍ നിന്നും ജലജ 15,000 രൂപയോളം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തത് ബാലകൃഷ്ണന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബാലകൃഷ്ണന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ …

മദ്യലഹരിയില്‍ യുവാക്കളുടെ ജീപ്പ് യാത്ര; അമിതവേഗതയില്‍ ഓടിച്ച ജീപ്പ് ബൈക്കിലിടിച്ച് പത്തുവയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന് ഗുരുതര പരിക്ക്; രക്ഷപ്പെടാന്‍ ശ്രമിച്ച ജീപ്പിലുള്ളവരെ നാട്ടുകാര്‍ പിടികൂടി

  മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് 10 വയസുകാരിക്ക് ദാരുണാന്ത്യം. പിതാവിന് ഗുരുതര പരിക്ക്. കര്‍ണാടക ഉജിരെ സ്വദേശിനിയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ അനര്‍ഘ്യ (10) ആണ് മരിച്ചത്. പിതാവ് ഗുരുപ്രസാദ് ഗോഖലെ(40) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച വൈകീട്ട് ഉജിരെയിലെ വീട്ടില്‍ നിന്ന് കല്‍മഞ്ഞ കുഡെഞ്ചിയിലെ തറവാട്ടിലേക്ക് പോവുകയായിരുന്നു ഗുരുപ്രസാദും മകളും. ദേശീയപാതയില്‍ സീതു മുണ്ടജെയില്‍ വച്ചാണ് ബൊലേറോ ജീപ്പ് ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകളെയും …

കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി; കാസര്‍കോട് നിന്നും പിടികൂടിയ കാറില്‍ ആറുചാക്ക് നിരോധിത പുകയില ഉല്‍പന്നം; കൊയിലാണ്ടി സ്വദേശി പിടിയില്‍

  കാസര്‍കോട്: പൊലീസ് കൈകാണിച്ച് നിര്‍ത്താതെ രക്ഷപ്പെട്ട കാറില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ശേഖരം കാസര്‍കോട് പോലീസ് പിടികൂടി. ഒരാള്‍ പിടിയില്‍. കോഴിക്കോട് കൊയിലാണ്ടി ചെമ്മാറത്തൂരിലെ അബൂബക്കറിനെ(45)യാണ് അറസ്റ്റ് ചെയ്തത്. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ അരുണ്‍ മോഹന്‍ കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപെട്ടെങ്കിലും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് വിവരം കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. കാസര്‍കോട് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ സഹായത്തോടെ കറന്തക്കാട് നിന്നും കാര്‍ തടഞ്ഞുവച്ചു. വാഹനം …

കുമ്പള പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: 9 ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചടച്ചു; രണ്ടു ലക്ഷം നാളെ തിരിച്ചടക്കാന്‍ നീക്കം

കാസര്‍കോട്: കുമ്പള പഞ്ചായത്ത് ഫണ്ടില്‍ നിന്നു തട്ടിപ്പാക്കിയ ലക്ഷക്കണക്കിനു രൂപയില്‍ 9 ലക്ഷം രൂപ രണ്ടു തവണയായി തിരിച്ചടച്ചു. രണ്ടു ലക്ഷം രൂപ നാളെ വീണ്ടും പഞ്ചായത്ത് ഫണ്ടിലേക്കു തിരിച്ചടക്കാന്‍ നീക്കമുണ്ടെന്നറിയുന്നു. ആ തുക കൂടി അക്കൗണ്ടില്‍ എത്തിയാലുടനെ പത്ര സമ്മേളനം വിളിച്ചു കൂട്ടി പഞ്ചായത്തു ഫണ്ടില്‍ നിന്നു പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കാക്കുന്നതില്‍ വന്ന പിശകാണ് അതു സംബന്ധിച്ച സംശയത്തിനിടയാക്കിയതെന്നും പറയാന്‍ കാത്തിരിക്കുകയാണ് ഭരണകക്ഷിയും പഞ്ചായത്തു ഭാരവാഹികളുമെന്നു സംസാരമുണ്ട്. ജുലൈ 23നാണ് കാരവല്‍ മീഡിയ ഇതു സംബന്ധിച്ചു …

ഡല്‍ഹിയിലെ വെള്ളക്കെട്ടില്‍ മരിച്ചവരില്‍ ഒരാള്‍ മലയാളി; ദുരന്തത്തിന് കാരണം മുനിസിപ്പല്‍ കോര്‍പറേഷന്റെ അനാസ്ഥയെന്ന് വിദ്യാര്‍ത്ഥികള്‍

  ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്‌മെന്റിലെ വെള്ളക്കെട്ടില്‍ മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. എറണാകുളം സ്വദേശി നവീന്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്നലെ രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടസമയത്ത് …

കൊറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞെത്തിയ സ്ത്രീ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു; സംഭവം തിരുവനന്തപുരം വഞ്ചിയൂരില്‍

  തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്പ്. വള്ളക്കടവ് സ്വദേശി ഷിനിക്ക് പരുക്കേറ്റു. ആക്രമിച്ചത് മുഖം മറച്ചെത്തിയ സ്ത്രീയാണെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീനു സമീപത്താണ് സംഭവം. ആമസോണ്‍ കൊറിയര്‍ നല്‍കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ സ്ത്രീ വെടിവക്കുകയായിരുന്നുവെന്ന് ഷിനി പറഞ്ഞു. ഷിനിയുടെ പിതാവ് പാഴ്‌സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്‍ആര്‍എച്ച്എം ജീവനക്കാരിയായ …

കൊട്ടോടിയില്‍ വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുപകരണങ്ങളും കത്തി നശിച്ചു

കാസര്‍കോട്: വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങളും കത്തി നശിച്ചു. കള്ളാര്‍ കൊട്ടോടിയിലെ സി.ജെ. ട്രെഡേഴ്സ് കടയുടമ തോമസിന്റെ വീട്ടിലാണ് അപകടം. തോമസിനെയടക്കം വീട്ടുകാരെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ട് മകന്‍ ശനിയാഴ്ച രാത്രി 8 മണിയോടെ തിരിച്ചുവന്നപ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. കുറ്റിക്കോലില്‍ നിന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിലെ ഗ്രൈന്‍ഡര്‍, ഫാന്‍ തുടങ്ങിയവയും കത്തി …

ഐ എസ് ആർ ഒ വിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ സബ് ഇൻസ്പെക്ടർ; വ്യാജ ഐഡി കാർഡുകൾ ശ്രുതിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു, പ്രതി റിമാൻഡിൽ

  കാസർകോട്: ഹണി ട്രാപ്പിലൂടെ നിരവധിപേരെ കുടുക്കിയ ശ്രുതി കൊമ്പനടുക്കത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ ഐഡി കാർഡുകൾ കണ്ടെത്തി. ഐ എസ് ആർ ഒ വിൽ ടെക്നിക്കൽ അസിസ്റ്റന്റ് ആയും, കേന്ദ്ര ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ സബ് ഇൻസ്പെക്ടറായും ജോലി ചെയ്യുന്നു എന്ന അറിയിച്ചു ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഈ ഐഡി കാർഡുകൾ വീട്ടിൽ നിന്നും കണ്ടെടുത്തു. മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളിയതിനെ തുടർന്ന് ഉഡുപ്പിയിൽ ആണ് ഒളിവിൽ കഴിഞ്ഞിരുന്നത്. മേൽപ്പറമ്പ് ഇൻസ്പെക്ടർ എ സുരേഷ് കുമാറിന്റെ …

കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു, വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം

  കാശ്മീരിലെ ദോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രം കശ്മീർ പൊലീസ് പുറത്തുവിട്ടു. ഭീകരരേക്കുറിച്ചുളള വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. വിവരം കൈമാറുന്നവരുടെ വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു. ജൂലായ് 16-ന് ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ക്യാപ്റ്റനടക്കം നാല് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളാണ് കാശ്മീരിലുണ്ടായത്. ജമ്മു കാശ്മീരില്‍ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ബിഎസ്എഫുകാരെ വിന്യസിക്കാൻ കേന്ദ്രം തീരൂമാനിച്ചിട്ടുണ്ട്. 2000 ബിഎസ്എഫുകാരെയാണ് പുതിയതായി …

ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

  ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. ശനിയാഴ്ച വൈകീട്ട് മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ്. അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് …

വൈറലാകാൻ ട്രെയിൻ പുറപ്പെടവേ തൂങ്ങിയാടി, യുവാവിന് കയ്യും കാലും നഷ്ടമായി

  അതിവേഗം പായുന്ന ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ പകർത്തിയ വൈറലായ യുവാവിന് മറ്റൊരു വീഡിയോ എടുക്കുന്നതിനിടെ കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാനാണു ഈ ദുരവസ്ഥ. കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ റീൽസ് വൈറലായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെ​തിരെ കേസെടുത്ത് അ​ന്വേഷണം ആരംഭിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവാവായ …

നീലേശ്വരത്ത് വീണ്ടും വീട്ടിൽ കവർച്ച, പണവും ഡിവിആറും കവർന്നു 

        കാസർകോട് : നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച.                         പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി.രാഗേഷ് കുമാറിന്റെ കൂലോംറോഡിലെ വീട്ടിലാണ് കവർച്ച നടന്നത്. മുൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. വീട്ടിലെ നിരീക്ഷണ ക്യാമറ തല്ലിത്തകർത്ത് ഡിവിആർ കൊണ്ടുപോയിട്ടുണ്ട്. കൂലോം റോഡിൽ നിന്ന് ഗുരുവനത്തേക്കു പോകുന്ന വഴിയിലാണ് ഇരുനില വീട്. എറണാകുളം നേവൽ …

കുമ്പള പഞ്ചായത്തില്‍ ഭര്‍ത്താക്കന്മാരുടെ ഭരണം: കാര്യസ്ഥന്മാര്‍ ബിനാമികള്‍: ബി.ജെ.പി

  കാസര്‍കോട്: കുമ്പള പഞ്ചായത്തില്‍ ഭര്‍ത്താക്കന്മാരുടെ ഭരണമാണെന്നു ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കാര്യസ്ഥന്മാര്‍ ബിനാമികളണെന്നു അവര്‍ പറഞ്ഞു. പഞ്ചായത്തില്‍ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് പ്രസിഡന്റിന്റെ അറിവോടെയാണെന്നും അതിനാല്‍ പ്രസിഡന്റ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സുജിത് റൈ, പ്രദീപ്കുമാര്‍, വിവേകാനന്ദ ഷെട്ടി, പഞ്ചായത്തു മെമ്പര്‍മാരായ എസ്.പ്രേമലത, കെ.മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 11 ലക്ഷത്തിലധികം രൂപ തട്ടിപ്പാക്കിയ സംഭവത്തില്‍ അക്കൗണ്ടന്റിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി രക്ഷപ്പെടാനാണ് പ്രസിഡന്റും …

പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്, ഷൂട്ടിങ്ങില്‍ ദക്ഷിണകൊറിയയെ തോല്‍പിച്ചു

പാരിസ്: 2024 ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഫൈനലില്‍ ദക്ഷിണ കൊറിയയെ 16-12 ന് തോല്‍പിച്ചാണ് ചൈന മെഡല്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ചൈനീസ് താരങ്ങളായ ഹുവാങ് യുടിങ്ങും ഷെങ് ലിയാവോയും ആദ്യ റൗണ്ടില്‍ പിന്നില്‍നിന്ന ശേഷമാണ് മത്സരം സ്വന്തമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈന തോല്‍പ്പിച്ചത്. ദക്ഷിണ കൊറിയ വെള്ളി നേടിയപ്പോള്‍ കസാഖ്സ്ഥാന്‍ വെങ്കലവും നേടി. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. …