ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

 

ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. ശനിയാഴ്ച വൈകീട്ട് മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ്. അഗ്നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് കാരണം ഓടകൾ വൃത്തിയാക്കാത്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ഡൽഹി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page