കോതമംഗലം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കിയില്‍ ഭര്‍ത്താവ് രണ്ടാം ഭാര്യയെ വെട്ടിക്കൊന്നു. അഞ്ചാംമൈല്‍ കരിനെല്ലിക്കല്‍ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ജലജയെ ബാലകൃഷ്ണന്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കല്‍ നിന്നും ജലജ 15,000 രൂപയോളം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തത് ബാലകൃഷ്ണന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബാലകൃഷ്ണന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു. ശനിയാഴ്ച രാത്രി ഇവരുടെ വീട്ടില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതി ബാലകൃഷ്ണനെ വീട്ടില്‍നിന്നും കസ്റ്റഡിയിലെടുത്തു. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.