കൊട്ടോടിയില്‍ വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുപകരണങ്ങളും കത്തി നശിച്ചു

കാസര്‍കോട്: വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. വീട്ടുപകരണങ്ങളും കത്തി നശിച്ചു. കള്ളാര്‍ കൊട്ടോടിയിലെ സി.ജെ. ട്രെഡേഴ്സ് കടയുടമ തോമസിന്റെ വീട്ടിലാണ് അപകടം. തോമസിനെയടക്കം വീട്ടുകാരെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ട് മകന്‍ ശനിയാഴ്ച രാത്രി 8 മണിയോടെ തിരിച്ചുവന്നപ്പോഴാണ് വീട്ടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. കുറ്റിക്കോലില്‍ നിന്ന് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വീട്ടിലെ ഗ്രൈന്‍ഡര്‍, ഫാന്‍ തുടങ്ങിയവയും കത്തി നശിച്ചു. വീട്ടില്‍ ഈ സമയത്ത് ആള്‍ക്കാര്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. അമിത വൈദ്യുതി പ്രവഹിച്ചതാകാം ഫ്രഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ്
പ്രാഥമിക നിഗമനം. ഫയര്‍ ആന്റ് റസ്‌കൂ ഓഫീസര്‍മാരായ വിജേഷ്, നീതുമോന്‍, ഡ്രൈവര്‍ ഗംഗാധരന്‍, ഹോംഗാര്‍ഡ് റോയി, ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് ഫയര്‍ സ്റ്റേഷനില്‍ നിന്ന് തീയണക്കാനെത്തിയത്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page