കൊറിയര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞെത്തിയ സ്ത്രീ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു; സംഭവം തിരുവനന്തപുരം വഞ്ചിയൂരില്‍

 

തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്പ്. വള്ളക്കടവ് സ്വദേശി ഷിനിക്ക് പരുക്കേറ്റു. ആക്രമിച്ചത് മുഖം മറച്ചെത്തിയ സ്ത്രീയാണെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. വഞ്ചിയൂര്‍ പോസ്റ്റ് ഓഫീനു
സമീപത്താണ് സംഭവം. ആമസോണ്‍ കൊറിയര്‍ നല്‍കാനെന്നു പറഞ്ഞ് വീട്ടിലെത്തിയ സ്ത്രീ വെടിവക്കുകയായിരുന്നുവെന്ന് ഷിനി പറഞ്ഞു. ഷിനിയുടെ പിതാവ് പാഴ്‌സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിയുടെ വലുതു കൈക്ക് ആണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page