പാരിസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഷൂട്ടിംഗില്‍ മനു ഭാകറിന് വെങ്കലം

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടിയത്. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22 കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത മെഡല്‍ നേടുന്നത്.
ഇന്നലെ നടന്ന യോഗ്യത റൗണ്ടില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചാണ് മനു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. പിവി സിന്ധു, എച്ച്എസ് പ്രണോയ്, നിഖാത് സരീന്‍, തുടങ്ങിയ താരങ്ങളും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page