അലൻ ഷുഹൈബിനെ അവശനിലയിൽ ഫ്ളാറ്റിൽ കണ്ടെത്തി;അമിതമായി ഉറക്കഗുളിക കഴിച്ചതായി സൂചന

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ളാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. അലൻ്റെ ബന്ധുവിൻ്റെ  ഫ്ലാറ്റിലാണ് അവശ നിലയിൽ കണ്ടെത്തിയത്.അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നല്‍‌കുന്ന സൂചന. അതേസമയം അലന്‍റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

മുൻ കാമുകിയുടെ മോർഫ് ചെയ്ത സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;പ്രമുഖ ബൈക്ക് റേസർ അറസ്റ്റിൽ

തൃശ്ശൂർ : മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രമുഖ ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍.തൃശൂര്‍ സ്വദേശിയായ  അല്‍ഡ്രിന്‍ ബാബു (24)വാണ് പിടിയിലായത്. നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്ബ്യന്‍ഷിപ്പില്‍ എട്ടുതവണ വിജയിയായിട്ടുണ്ട് അല്‍ഡ്രിന്‍. രണ്ടുവര്‍ഷം മുന്‍പ് അല്‍ഡ്രിനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് …

പലസ്തീനികൾക്കു പകരം ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്

ഒക്‌ടോബർ 7 ന് ഗാസ ആസ്ഥാനമായുള്ള ഹമാസ്, ഇസ്രായേലിനെ ആക്രമിച്ചതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. വോയ്‌സ് ഓഫ് അമേരിക്ക (VOA) ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, 90,000 ഫലസ്തീനികളെ മാറ്റി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം വരെ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിന്റെ നിർമ്മാണ മേഖല തങ്ങളുടെ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രായേലിൽ ജോലി ചെയ്തിരുന്ന എല്ലാ പലസ്തീനികളുടെയും വർക്ക് പെർമിറ്റ് …

ഇന്റർലോക്ക് നിർമ്മാണത്തിന് എത്തിയ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്‌▪️ ഇന്റര്‍ലോക്ക്‌ നിര്‍മ്മാണത്തിനു എത്തിയ ടെമ്പോ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. മാങ്ങാട്‌, ആര്യനടുക്കം, ശോഭ നിലയത്തില്‍ പരേതനായ കൊറഗന്റെ മകന്‍ വിജയന്‍ എന്ന ബിജു (45)വാണ്‌ മരിച്ചത്‌. ഇന്നലെ നെല്ലിക്കുന്ന്‌ കടപ്പുറത്ത്‌ ഇന്റര്‍ലോക്ക്‌ ജോലിക്ക്‌ സാധനങ്ങളുമായി എത്തിയതായിരുന്നു. വൈകുന്നേരത്തോടെ ജോലി സ്ഥലത്ത്‌ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്‌: നാരായണി. സീമയാണ്‌ ഭാര്യ. മക്കള്‍: രജിന, മീനാക്ഷി (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബാലകൃഷ്‌ണന്‍, ശോഭ.

ആരിക്കാടിയില്‍ അനധികൃത മണലെടുപ്പ്‌ വ്യാപകം

കുമ്പള: ഷിറിയ പുഴയുടെ ആരിക്കാടി കടവത്ത്‌ അനധികൃത മണലെടുപ്പ്‌ ത്വരിതഗതിയില്‍ ആരംഭിച്ചു. രാത്രിയില്‍ ശരാശരി 30 ലോഡ്‌ പൂഴി മാഫിയ സംഘം ഇവിടെ നിന്നു കടത്തിക്കൊണ്ടിരിക്കുന്നു. മണലൂറ്റല്‍ തീരത്തു നിന്നായതിനാല്‍ മണല്‍ത്തിട്ട കുറഞ്ഞു കടല്‍ക്ഷോഭം കരയിലേക്ക്‌ കയറിക്കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. പൊലീസ്‌ സ്റ്റേഷനു മുന്നിലാണ്‌ കൊള്ളയെന്നും ഇതു പൊലീസിന്റെ കാവലിലായിരിക്കുമെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. വന്‍കിട കഞ്ചാവ്‌ മണല്‍ മാഫിയകളാണ്‌ മണല്‍ കടത്തിനു ചുക്കാന്‍ പിടിക്കുന്നതെന്നും ഇക്കാര്യം അധികൃതരെ അപ്പപ്പോള്‍ അറിയിക്കുന്നുണ്ടെങ്കിലും നടപടി ഒന്നുമുണ്ടാവുന്നില്ലെന്നു നാട്ടുകാര്‍ക്കു പരിഭവമുണ്ട്‌. …

അക്ഷയ് യുടെ മൃതദേഹത്തില്‍ 58 വെട്ടുകള്‍; കോണ്‍. നേതാവടക്കം 4 പേര്‍ അറസ്റ്റില്‍

പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രമുഖ പുലിക്കളി കലാകാരനെ വിളിച്ചുകൊണ്ടുപോയി വെട്ടി കൊന്ന സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ്‌ നേതാവടക്കം നാലുപേര്‍ അറസ്റ്റില്‍. പുത്തൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ എസ്‌ സി യൂണിറ്റ്‌ പ്രസിഡണ്ട്‌ കേശവ, ചേതന്‍, മനീഷ്‌, മഞ്‌ജുനാഥ്‌ എന്നിവരെയാണ്‌ പുത്തൂര്‍ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. പുത്തൂര്‍ വിവേകാനന്ദ കോളേജിനു സമീപത്തെ ചന്ദ്രശേഖരയുടെ മകനും പ്രമുഖ പുലിക്കളി സംഘമായ കല്ലേഗ ടൈഗേര്‍സ്‌ ഉടമയുമായ അക്ഷയ്‌ (24) ആണ്‌ വെട്ടേറ്റു മരിച്ചത്‌. മിനിഞ്ഞാന്നു രാത്രിയിലാണ്‌ നാടിനെ നടുക്കിയ കൊലപാതകം …

ടിപ്പര്‍ ലോറിയില്‍ കയറ്റിയ മണ്ണുമാന്തി യന്ത്രം തട്ടി വൈദ്യുതി കേബിള്‍ പൊട്ടി വീണു; സ്‌കൂട്ടര്‍ യാത്രക്കാരനായ മദ്രസ അധ്യാപകന്‌ പരിക്ക്‌

സീതാംഗോളി: ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്ന മണ്ണുമാന്തി യന്ത്രം തട്ടി വൈദ്യുതി കേബിള്‍ പൊട്ടി വീണു. കേബിള്‍ ദേഹത്ത്‌ വീണ്‌ സ്‌കൂട്ടര്‍ യാത്രക്കാരനായ മദ്രസ അധ്യാപകനു സാരമായി പരിക്കേറ്റു. ഇന്നു രാവിലെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്താണ്‌ അപകടം. സാരമായി പരിക്കേറ്റ കണ്ണൂര്‍ സ്വദേശിയും കന്യപ്പാടിയില്‍ താമസക്കാരനുമായ ഇബ്രാഹിം മുസ്ലീയാ(48)റെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള, പേരാല്‍ കണ്ണൂര്‍ മുബീനുല്‍ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനാണ്‌ ഇദ്ദേഹം. ടിപ്പര്‍ ലോറിയില്‍ കയറ്റിയ ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം ബദിയഡുക്ക ഭാഗത്തു …

കാണാതായ ബി എഡ്‌ വിദ്യാര്‍ത്ഥി കുളത്തില്‍ മരിച്ച നിലയില്‍

കാസർകോട്: കാണാതായ ബി എഡ്‌ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എന്‍മകജെ, ഷേണി, പദ്യാന സ്വദേശി സില്‍വെസ്റ്റര്‍ ക്രാസ്‌തയുടെ മകന്‍ ഐവന്‍ ക്രാസ്‌ത (25)യാണ്‌ മരിച്ചത്‌. തൊക്കോട്ടെ അധ്യാപക പരിശീലന വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്‌ച്ച കോളേജില്‍ പോയി വന്ന ഐവന്‍ ക്രാസ്‌ത രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നതായിരുന്നു. വീട്ടുകാര്‍ രാവിലെ എഴുന്നേറ്റു നേക്കിയപ്പോള്‍ കണ്ടില്ല. അതിരാവിലെ തന്നെ കോളേജിലേയ്‌ക്ക്‌ പോയിട്ടു ണ്ടാകുമെന്നാണ്‌ വീട്ടുകാര്‍ കരുതിയിരുന്നത്‌. ഉച്ചയോടെ കോളേജില്‍ നിന്നും അധ്യാപിക ഫോണ്‍ ചെയ്‌ത്‌ അന്വേഷിച്ചിരുന്നതായി പറയുന്നു. …

മലപ്പുറം പോക്സോ കേസ്: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തെ പാർട്ടി സസ്പെൻഡ് ചെയ്തു

മലപ്പുറം: പോക്സോ കേസിൽ പ്രതിയായതിനെ തുടർന്നു സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ചൊവ്വാഴ്ച ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി കൈക്കൊണ്ടത്. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമർശനം ശക്തമായതോടെയാണ് പാർട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാൾ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. എന്നാൽ സംഭവം ശ്രദ്ധയിൽപെട്ടില്ലെന്നാണ് ആദ്യം സിപിഎം മലപ്പുറം …

വയനാട്ടിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ പിടിയിൽ

വയനാട് പേര്യ ചപ്പാരം കോളനിയില്‍ അന്വേഷണത്തിന് എത്തിയ തണ്ടർബോൾട്ടിനു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനി പരിസരത്തു നിലയുറപ്പിച്ചിരുന്നു. മാവോയിസ്റ്റുകൾ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ദൂരെ നിന്നു സംഘം നിരീക്ഷിച്ചിരുന്നു. ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തി. …

വീണ്ടും ദുരഭിമാനകൊല;പിതാവ് വിഷം കൊടുത്ത 14 കാരി മരിച്ചു

കൊച്ചി:എറണാകുളം ആലുവയില്‍ പിതാവ് വിഷം നല്‍കിയ കുട്ടി മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാല് വയസുകാരി ആണ് മരിച്ചത്.അന്യമതസ്ഥനെ പ്രണയിച്ചതിന് ആയിരുന്നു  14കാരിയായ മകളെ കൊല്ലാൻ  പിതാവ്  വിഷം നൽകിയത് പിതാവ് അബീസ്(45)റിമാൻഡിലാണ് . ആലുവ ആലങ്ങാടാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്.കമ്പിവടി കൊണ്ട് പെണ്‍കുട്ടിയുടെ ദേഹമാസകലം ക്രൂരമായി തല്ലി ചതച്ച ശേഷം കുട്ടിയുടെ വായില്‍ ബലമായി കളനാശിനി ഒഴിക്കുകയായിരുന്നു.  സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണത്തിലാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പിതാവിന്‍റെ   ക്രൂരത. പ്രണയ ബന്ധം …

തലച്ചോറിന്റെ ആരോഗ്യം സംരക്ഷി ക്കുന്നതിന് ഒഴിവാക്കേണ്ട ഏറ്റവും ദോഷകരമായ അഞ്ച് ശീലങ്ങൾ

മസ്തിഷ്കം നിരന്തരമായ പരിചരണവും ശ്രദ്ധയും ആവശ്യമുള്ള ഒരു സങ്കീർണ്ണ അവയവമാണ്. നമ്മുടെ ചില ശീലങ്ങൾ അതിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും മോശമായി ബാധിക്കുന്നുണ്ട്. അഞ്ച് പ്രധാന ശീലങ്ങൾ അതായത് അമിതമായ ഇരിപ്പ്, ആളുകളുമായി ഇടപ്പെടുന്നത് കുറയുമ്പോള്‍, അപര്യാപ്തമായ ഉറക്കം, വിട്ടുമാറാത്ത സമ്മർദ്ദം മസ്തിഷ്ക ആരോഗ്യത്തെ ബാധിക്കുകയും വൈജ്ഞാനിക പ്രവർത്തനത്തെ താറുമാറാക്കുകയും ചെയ്യും. 1) വളരെ നേരം ഇരിക്കുകഅമിതമായ ഇരിക്കുന്നത് ഓര്‍മകള്‍ സൂക്ഷിക്കുന്നതിന് നിർണായകമായ മസ്തിഷ്ക മേഖലയായ മീഡിയൽ ടെമ്പറൽ ലോബിൽ (എം‌ടി‌എൽ) മാറ്റങ്ങൾക്ക് കാരണമാകും. ദീർഘനേരം ഇരിക്കുന്ന …

പല്ല് വേദനയ്ക്ക് ശസ്ത്രക്രിയ, നാല് വയസുകാരന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ബന്ധുക്കള്‍

തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയില്‍ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കെവിന്‍ ഫെല്‍ജ ദമ്പതികളുടെ മകന്‍ ആരോണാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി …

സ്കൂൾ വിനോദ യാത്രക്കിടെ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഉല്ലാസ യാത്രക്കിടെ സ്കൂള്‍ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് പുലാപറ്റ എംഎൻകെഎം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുണ്ടൊളി ഷാരത്തുപറബില്‍ ശ്രീ സയന ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണം.സ്കൂളില്‍ നിന്നും മൈസൂരിലേക്കുള്ള ഉല്ലാസ യാത്രക്കിടെ മൈസൂര്‍ കൊട്ടാരം കണ്ട് തിരികെ വരുമ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 135 വിദ്യാര്‍ത്ഥികളും 15 അധ്യാപകരും ഉള്‍പെടെ 150 പേരാണ് ഉല്ലാസ യാത്ര പോയത്. യാത്ര ഒഴിവാക്കി ബാക്കി ഉള്ളവര്‍ നാട്ടിലേക്ക് …

അറബിക്കടലില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോ മറ്റന്നാളോ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, പാലക്കാട്, …

ബിറ്റ്കോയിന്‍ വിറ്റാല്‍ മണിക്കൂറിനകം മുതലും പലിശയും; വാഗ്ദാനത്തില്‍ വീണ പ്രവാസിയുടെ ഒന്നരകോടി രൂപ പോയി

കാസര്‍കോട്: ക്രിപ്‌റ്റോ കറന്‍സി മാതൃകയില്‍ ബിറ്റ്കോയിന്‍ പണം നിക്ഷേപിച്ച പ്രവാസിയുടെ ഒന്നരക്കോടി രൂപ നഷ്ടമായി. കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍, ജബിന്‍മന്‍സിലിലെ ഖാലിദി(45)ന്റെ പണമാണ് നഷ്ടമായത്. സംഭവത്തില്‍ ഹാസ്ദുര്‍ഗ്ഗ് പൊലീസ് രണ്ട് ആന്ധ്ര സ്വദേശികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായി അബുദാബിയില്‍ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന ഖാലിദിനെ ബിറ്റ്കോയിന്‍ ട്രേഡര്‍ ആണെന്നു പരിചയപ്പെട്ട തെലുങ്കാന, ഹൈദരാബാദ് സിറ്റിയിലെ വരപ്രസാദ്, ആന്ധ്രാപ്രദേശിലെ ഹരിവെങ്കിട്ട എന്നിവരാണ് പണം തട്ടിയതെന്നാണ് പരാതി. ഹരിവെങ്കിട്ടന് ബിറ്റ് …

വെടിക്കെട്ട് നിരോധനത്തില്‍ ഇളവ്;ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച്

കൊച്ചി: വെടി ക്കെട്ട് നിരോധനത്തില്‍ ഇടപെട്ട് ഡിവിഷന്‍ ബെഞ്ച്. സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താം. സമയക്രമം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കോപ്പുകള്‍ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും റദ്ദാക്കി. സര്‍ക്കാര്‍ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണോയെന്ന് സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്നായിരുന്നു അപ്പീലില്‍ …

2000 രൂപയുമായി ബന്ധപ്പെട്ട തര്‍ക്കം; പുലിക്കളി സംഘം ഉടമയെ വിളിച്ചിറക്കി കൊണ്ടുപോയി വെട്ടിക്കൊന്നു

പുത്തൂര്‍: 2000 രൂപയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രശസ്ത പുലിക്കളി സംഘം ഉടമയെ വിളിച്ചുകൊണ്ടുപോയി വെട്ടിക്കൊന്നു. സംഭവത്തിനുശേഷം രണ്ടു പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തിങ്കളാഴ്ച രാത്രി 11.30ന് ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കര്‍ണാടക പുത്തൂര്‍, വിവേകാനന്ദ കോളേജിനു സമീപത്തെ ചന്ദ്രശേഖരയുടെ മകന്‍ അക്ഷയ് (24)ആണ് കൊല്ലപ്പെട്ടത്. ബിഗ്ബോസ് ടി.വി ഷോയില്‍ അടക്കം പുലിക്കളി അവതരിപ്പിച്ച ഭകല്ലേഗ ടൈഗേര്‍സ്’ എന്ന പുലിക്കളി സംഘത്തിന്റെ ഉടമയാണ് അക്ഷയ്. തിങ്കളാഴ്ച വൈകുന്നേരം പുത്തൂരില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട പ്രശ്നമാണ് …