അലൻ ഷുഹൈബിനെ അവശനിലയിൽ ഫ്ളാറ്റിൽ കണ്ടെത്തി;അമിതമായി ഉറക്കഗുളിക കഴിച്ചതായി സൂചന

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ളാറ്റിലാണ് അലനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റി. അലൻ്റെ ബന്ധുവിൻ്റെ  ഫ്ലാറ്റിലാണ് അവശ നിലയിൽ കണ്ടെത്തിയത്.അലനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ആത്മഹത്യ ശ്രമമെന്നാണ് പോലീസ് നല്‍‌കുന്ന സൂചന. അതേസമയം അലന്‍റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page