മദ്യലഹരിയില്‍  സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദ്ദിച്ച സംഘം റിമാൻഡില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

കോഴിക്കോട്: ബാലുശേരിയില്‍ മദ്യലഹരിയില്‍ സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദിച്ച സംഘം റിമാൻഡിൽ. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് പേര്‍ മതില്‍ ചാടികടന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെ ഇവര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടക്കുകയും …

നവ കേരള സദസ്സിന് പൈവളിഗെയിൽ തുടക്കം;മന്ത്രിമാരെ സ്വീകരിച്ചത് തുളു ശൈലിയിൽ തൊപ്പിയണിയിച്ച്; കേരളത്തിന്‍റെ വികസന നേട്ടം എണ്ണിപറഞ്ഞും കേന്ദ്രത്തെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ചും മുഖ്യമന്ത്രിയുടെ പ്രസംഗം

മഞ്ചേശ്വരം: നവ കേരള സദസ്സിന് കാസർകോട് മഞ്ചേശ്വരം പൈവളിഗെയിൽ മികച്ച തുടക്കം.പ്രൗഡഗംഭീര സദസ്സിൽ വച്ച് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണി പറഞ്ഞും ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെയും കോൺഗ്രസ്സിനെയും കടന്നാക്രമിച്ചുകൊണ്ടും ആയിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. 2016 ന്ന് മുൻപ് വരെ കേരളീയർ കടുത്ത നിരാശയിൽ ആയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.യു.ഡി.എഫ് ഭരിച്ചിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകുമായിരുന്നില്ല. ലൈഫ് പദ്ധതിയിൽ അടക്കം മികച്ച നേട്ടം ഉണ്ടാക്കാൻ സർക്കാരിന് ആയി. പദ്ധതിയിൽ 4 ലക്ഷം …

കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 125 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; മദ്യം പിടികൂടിയത് കറന്തക്കാട് നിന്ന്

കാസര്‍കോട്‌:  കാസര്‍കോട്ടേക്ക്‌ കര്‍ണ്ണാടക നിര്‍മ്മിത മദ്യകടത്ത്‌. കാസര്‍കോട്‌ എക്‌സൈസ്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ആന്റ്‌ ആന്റി നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ പ്രിവന്റീവ്‌ ഓഫീസര്‍ കെ വി മുരളിയും സംഘവും നടത്തിയ പരിശോധനയില്‍ 125.28 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി. കറന്തക്കാട്‌ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയിലാണ്‌ മദ്യം കണ്ടെത്തിയത്‌. സംഭവത്തില്‍ അബ്‌കാരി കേസെടുത്തിട്ടുണ്ടെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. രാത്രി കാലങ്ങളിലാണ്‌ കര്‍ണ്ണാടകയില്‍ നിന്നു മദ്യം കടത്തി കൊണ്ടുവരുന്നതെന്നാണ്‌ സൂചന. ഇവ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തും കുറ്റിക്കാടുകളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാര്‍ക്കു ചില്ലറ വില്‍പ്പന …

നവ കേരള സദസിൻ്റെ ഭാഗമായ വീട്ടുമുറ്റം പരിപാടിക്കെത്തിയില്ല; തൊഴിലുറപ്പ്‌തൊഴിലാളിയെ സി പി എം നേതാവ്‌ ആക്രമിച്ചു

കാസർകോട്ട്‌: നവകേരള സദസിനു മുന്നോടിയായുള്ള വീട്ടുമുറ്റം പരിപാടിയില്‍ പങ്കെടുത്തില്ലെന്നു ആരോപിച്ച്‌ തൊഴിലുറപ്പ്‌ തൊഴിലാളിയായ വൃദ്ധനെ സി പി എം നേതാവ്‌ മര്‍ദ്ദിച്ചതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്നിലെ ഗോപാല കൃഷ്‌ണന്‍ (72) ആണ്‌ ആക്രമത്തിനു ഇരയായത്‌.  ഗോപാല കൃഷ്‌ണന്‍  ഓട്ടമല സ്വദേശിയും സി പി എം ചാമുണ്ഡിക്കുന്ന്‌ ലോക്കല്‍ കമ്മിറ്റി അംഗവുമായ എം ബാലകൃഷ്‌ണനെതിരെ രാജപുരം പൊലീസില്‍ പരാതി നല്‍കി.ബുധനാഴ്ച വൈകുന്നേരം 4.30ന്‌ ഓട്ടമലയില്‍ നടന്ന വീട്ടുമുറ്റം പരിപാടിയില്‍ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ പങ്കെടുക്കണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നതായി പറയുന്നു. എന്നാല്‍ …

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും ജീവനക്കാരെ സംരക്ഷിച്ച് സർക്കാർ; ജീവനക്കാർക്കുള്ള ജീവൻ രക്ഷാ പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി; അപകട മരണത്തിന് 15 ലക്ഷം രൂപ നൽകാൻ തീരുമാനം

തിരുവനന്തപുരം:സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടത്തെ തുടർന്നുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.അപകട മരണത്തിന്‌ 15 ലക്ഷം രൂപയാണ്‌ ലഭിക്കുക.സ്വാഭാവിക മരണത്തിന്‌ അഞ്ചുലക്ഷം രൂപയും നൽകും. അപകടത്തെ തുടർന്ന്‌ പൂർണമായും ശയ്യാവലംബമാകുന്ന സ്ഥിതിയിൽ 15 ലക്ഷം രൂപയുടെ പരിരക്ഷ ഉണ്ടാകും. 80 ശതമാനത്തിൽ കൂടുതൽ വൈകല്യം സംഭവിച്ചാലും ഇതേ ആനുകൂല്യമുണ്ടാകും. 60 മുതൽ 80 ശതമാനം വരെ വൈകല്യത്തിന്‌ …

പതിനാലുകാരിക്ക് പീഡനം; യുവാവിന്‌ 46 വര്‍ഷം കഠിന തടവ്‌

കാസര്‍കോട്‌: പതിനാലുകാരിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസിലെ പ്രതിക്ക്‌ 46 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 38 മാസം അധിക തടവ്‌ അനുഭവിക്കണമെന്നും കോടതി വിധി പ്രസ്‌താവനയില്‍ പറഞ്ഞു.മൊഗ്രാല്‍ പുത്തൂര്‍, ദേശമംഗലത്തെ ബി എസ്‌ ലോകേഷി(47)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി(ഒന്ന്‌) ജഡ്‌ജ്‌ എ മനോജ്‌ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്‌. 2018 ഫെബ്രുവരി 25ന്‌ കുംബഡാജെ നേരപ്പാടിയിലാണ്‌ കേസിനാസ്‌പദമായ സംഭവം.ബദിയഡുക്ക പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ പ്രതിയെ …

വാഹനമിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിനു ശസ്‌ത്രക്രിയ; കാഞ്ഞങ്ങാട്ടെ അപൂർവ്വ ശസ്ത്രക്രിയാ വിശേഷം ഇങ്ങിനെ

കാസർകോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ജീവനുമായി മല്ലിട്ട പെരുമ്പാമ്പിന് വെറ്റിനറി ഡോക്‌ടര്‍മാരുടെ അവസരോചിതമായ ഇടപെടലില്‍ പുനര്‍ജന്മം. ഇന്നലെ പുലര്‍ച്ചെയാണ്‌ പള്ളിക്കരയില്‍ ഒന്നരവയസ്‌ പ്രായമുള്ള പെരുമ്പാമ്പിനെ ഏതോ വാഹനം കയറി ആന്തരികാവയവങ്ങള്‍ പുറത്തു വന്ന നിലയില്‍ കണ്ടെത്തിയത്‌. പള്ളിക്കര പോസ്റ്റോഫീസ്‌ വളപ്പിലാണ്‌ പാമ്പിനെ കണ്ടത്‌. വിവരമറിഞ്ഞ്‌ വൈല്‍സ്‌ റെസ്‌ക്യൂവര്‍ നജീബ്‌ ചിത്താരിയെത്തി പാമ്പിനെ കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസിലെത്തിച്ചു. തുടര്‍ന്ന്‌ റേഞ്ച്‌ ഓഫീസര്‍ ശ്രീജിത്തിന്റെ നിര്‍ദ്ദേശപ്രകാരം പാമ്പിനെ ബി.എഫ്‌.ഒ നവീന്‍ കുമാര്‍, സ്‌നേക്ക്‌ റെസ്‌ക്യൂവര്‍മാരായ വിജേഷ്‌ മടിക്കൈ, സുനില്‍ …

നീലേശ്വരം സ്വദേശിനി ഓസ്‌ട്രേലിയയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനു പോയ നീലേശ്വരം കോട്ടപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു.പരേതനായ അബൂബക്കര്‍-പിഎംഎച്ച്‌ റുഖിയ ദമ്പതികളുടെ മകളായ ഫിര്‍ദൗസ്‌ ഹൗസില്‍ പി.എം.എച്ച്‌ നുസ്രത്ത്‌ (45)ആണ്‌ മരിച്ചത്‌. സഹോദരി താഹിറയും കുടുംബവും മാതാവും ഓസ്‌ട്രേലിയയിലാണ്‌ താമസം. ഇവരെ കാണുന്നതിനാണ്‌ നുസ്രത്ത്‌ പോയത്‌. മറ്റു സഹോദരങ്ങള്‍: അബ്‌ദുള്ള, സത്താര്‍, നൗഷാദ്‌. മൃതദേഹം ഓസ്‌ട്രേലിയയില്‍ തന്നെ സംസ്‌ക്കരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

നവ കേരള സദസ്സിന് സ്കൂൾ ബസ്സുകൾ വിട്ടു നൽകാൻ നിർദ്ദേശം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് പരിപാടിക്കായി  സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിട്ടിരിക്കുന്നത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നവ കേരള സദസ്സ് പരിപാടിയിക്കെത്തുന്ന പൊതുജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് ബസുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്നു വൈകിട്ടാണ്  നവകേരള സദസ്സ് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍  കാസര്‍കോടെത്തി. …

കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യു പി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുപി സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാര്‍ അറസ്റ്റിലായി.കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ നിന്നും മാങ്കാട് വില്ലേജില്‍ കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന എല്‍ സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലില്‍ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന എസ് മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്‌പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് …

കോഴിക്കോട് തളി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം കുത്തിത്തുറന്നു

കോഴിക്കോട്: കോഴിക്കോട് തളി ശ്രീരാമ ക്ഷേത്രത്തിൽ മോഷണം. പൂജാരി രാവിലെ ക്ഷേത്രം തുറക്കാനെത്തിയെപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട്.പ്രധാന വാതിൽ തുറന്നാണ് മോഷണം നടത്തിയതെന്നാണ് സൂചന. രാവിലെ വാതിൽ തുറന്നു കിടന്ന നിലയിലായിരുന്നു. വിവരം പൂജാരി മേൽശാന്തിയെ അറിയിച്ചതിൻ പ്രകാരം, ക്ഷേത്രഭാരവാഹികൾ സ്ഥലത്ത് എത്തി മോഷണം സ്ഥിരീകരിച്ചു. ,മോഷണം നടന്നതിനാൽ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിനകത്ത് പ്രവേശിചിട്ടില്ല . പോലീസെത്തി അകത്ത് കയറി പരിശോധന നടത്തിയാലേ, മറ്റ് വിവരങ്ങൾ ലഭ്യമാവുകയുള്ളുവെന്ന് സാമൂതിരി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും.കല്‍ക്കൂന്തല്‍ വില്ലേജ് പച്ചടി കരയില്‍ ഉമ്മാക്കട ഭാഗത്ത് കാരിക്കുന്നേല്‍ വീട്ടില്‍ വില്‍സണെയാണ് (42) കട്ടപ്പന പോക്സോ കോടതി ജഡ്ജി വി. മഞ്ജു ശിക്ഷിച്ചത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 20 വര്‍ഷം വീതം 40 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. …

റോബിനോട് പക വീട്ടൽ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ; സർവീസ് തുടങ്ങിയതിന് പിന്നാലെ പിഴ; മന്ത്രിമാർ ആഡംബര ബസിൽ നാടു ചുറ്റുമ്പോൾ സാധാരണക്കാരൻ്റെ യാത്രക്ക് പൂട്ടിടാൻ സർക്കാർ

പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് …

കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ തൂങ്ങി മരിച്ചു

മാനന്തവാടി : ക്ഷീരകര്‍ഷകനെ വീടിനു സമീപത്തുള്ള തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസ്‌ (ജോയി58) ആണ്‌ മരിച്ചത്‌.കടബാധ്യത കാരണമാണ്‌ മരണമെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. കല്ലോടി ക്ഷീരസംഘത്തില്‍ പാലളക്കുന്ന തോമസിന്റെ മുപ്പതു ലിറ്ററോളം കറവയുള്ള പശു മാസങ്ങള്‍ക്കു മുമ്പ് ചത്തു പോയിരുന്നു. രണ്ടു പശുക്കള്‍കൂടി തോമസിനുണ്ട്‌. പശുക്കളെ വാങ്ങാനും മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനുമായി എടുത്ത വായ്‌പകള്‍ അടച്ചുതീര്‍ക്കാനുണ്ടെന്ന്‌ തോമസിന്റെ സഹോദരന്റെ മകന്‍ ജിനീഷ്‌ പറഞ്ഞു. കല്ലോടിയിലെ കേരള ഗ്രാമീണ്‍ ബാങ്ക്‌, മക്കിയാടുള്ള ബാങ്ക്‌ ഓഫ്‌ …

നവകേരള സദസ്സിന് ഇന്ന് തുടക്കം: ആഡംബര ബസ് കാസർകോട്ട് എത്തി

കാസർകോട് : പിണറായി സർക്കാരിന്റെ നവകേരള സദസ്സിന് ഇന്ന് കാസർകോട് തുടക്കമാകും. മഞ്ചേശ്വം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് സദസിന്‍റെ ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് പുലർച്ചെ രണ്ട് മണിയോടെ കാസർകോട് ജില്ലയിൽ പ്രവേശിച്ചു. പുലർച്ചെ കാസർകോട് എത്തിച്ച ബസ്,എആർ ക്യാംപിലേക്ക് മാറ്റി.ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. 140 …

ആഡംബര ഹോട്ടലിൽ താമസിച്ച് ലഹരി വിൽപ്പന; കണ്ണൂർ സ്വദേശിനിയായ യുവതി അടക്കം 3 പേർ പിടിയിൽ

കൊച്ചി: ആഡംബര ഹോട്ടലുകളില്‍ താമസിച്ച്‌ ലഹരി വില്പന നടത്തുന്ന യുവതി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു.കൊല്ലം ഓച്ചിറ വലിയകുളങ്ങര സജനഭവനില്‍ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്പത്ത് വീട്ടില്‍ ഡിനോ ബാബു (32), കണ്ണൂര്‍ ധര്‍മ്മടം സ്വദേശി മൃദുല (38) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.കടവന്ത്രയിലെ ആഡംബര ഹോട്ടലില്‍ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. 19.82ഗ്രാം എം.ഡി.എം.എയും 4.5 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരി …

മുംബൈയിലെ ഹോട്ടൽ വ്യാപാരി നെല്ലിക്കുന്നിലെ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: മുംബൈയിലെ ഹോട്ടൽ വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി കെ എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ മെട്രോ റഹ്മാനിയ ഹോട്ടൽ ഉടമയാണ്. കബറടക്കം വെള്ളിയാഴ്ച രാത്രി നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പരേതനായ ചക്ലി മഹ്മൂദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: മുസ്ത്വഫ (ദുബൈ), മുജ്ത്വബ, മുസമ്മിൽ, …

മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്ന് യുപിയിലെ മതപണ്ഡിതന്‍

മുസ്‌ളീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മതപണ്ഡിതന്‍. യു.പി സഹറന്‍പൂരിലെ പുരോഹിതനായ മുഫ്തി അസദ് കാസ്മിയാണ് വിചിത്രമായ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പുരുഷന്മാര്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ സ്ത്രീകള്‍ പോകരുതെന്നും പകരം സ്ത്രീകള്‍ മാത്രമുള്ള സലൂണുകള്‍ തിരഞ്ഞെടുക്കണമെന്നുമാണ് പുരോഹിതന്റെ ഉപദേശം. ഇത്തരം പാര്‍ലറുകളില്‍ പോയി സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്നത് ഇസ്ലാമിന് നിഷിദ്ധവും നിയമവിരുദ്ധവുമാണെന്ന് പറഞ്ഞാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് മുസ്‌ളീം സ്ത്രീകളെ വിലക്കിയത്. കഴിഞ്ഞമാസം ബ്യൂട്ടി പാര്‍ലറില്‍ പോയി പുരികങ്ങള്‍ ത്രെഡ് ചെയ്തെന്ന …