മുംബൈയിലെ ഹോട്ടൽ വ്യാപാരി നെല്ലിക്കുന്നിലെ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: മുംബൈയിലെ ഹോട്ടൽ വ്യാപാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശി കെ എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ മെട്രോ റഹ്മാനിയ ഹോട്ടൽ ഉടമയാണ്. കബറടക്കം വെള്ളിയാഴ്ച രാത്രി നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. പരേതനായ ചക്ലി മഹ്മൂദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: സുബൈദ. മക്കൾ: മുസ്ത്വഫ (ദുബൈ), മുജ്ത്വബ, മുസമ്മിൽ, ഹിശാം, സകിയ്യ, മാജിദ, റശീദ. മരുമക്കൾ: നഹഫ് കോഴിക്കോട് (സഊദി അറേബ്യ), മുസ്ത്വഫ (ദുബൈ), മഅറൂഫ് കല്ലങ്കൈ (ദുബൈ). സഹോദരങ്ങൾ: സുഹ്റ, റഹീമ, ഖദീജ, സൈനബ്, ആമിനാബീവി സുലൈഖ, റുഖിയ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page