മുസ്ലീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്ന് യുപിയിലെ മതപണ്ഡിതന്‍

മുസ്‌ളീം സ്ത്രീകള്‍ ബ്യൂട്ടി പാര്‍ലറുകളില്‍ പോകരുതെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മതപണ്ഡിതന്‍. യു.പി സഹറന്‍പൂരിലെ പുരോഹിതനായ മുഫ്തി അസദ് കാസ്മിയാണ് വിചിത്രമായ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. പുരുഷന്മാര്‍ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറുകളില്‍ സ്ത്രീകള്‍ പോകരുതെന്നും പകരം സ്ത്രീകള്‍ മാത്രമുള്ള സലൂണുകള്‍ തിരഞ്ഞെടുക്കണമെന്നുമാണ് പുരോഹിതന്റെ ഉപദേശം. ഇത്തരം പാര്‍ലറുകളില്‍ പോയി സ്ത്രീകള്‍ മേക്കപ്പ് ചെയ്യുന്നത് ഇസ്ലാമിന് നിഷിദ്ധവും നിയമവിരുദ്ധവുമാണെന്ന് പറഞ്ഞാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് മുസ്‌ളീം സ്ത്രീകളെ വിലക്കിയത്. കഴിഞ്ഞമാസം ബ്യൂട്ടി പാര്‍ലറില്‍ പോയി പുരികങ്ങള്‍ ത്രെഡ് ചെയ്തെന്ന കാരണത്താല്‍ സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി കാണ്‍പൂര്‍ സ്വദേശിനി ഗുല്‍സൈബ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍ തന്റെ പുതിയ ആകൃതിയിലുള്ള പുരികങ്ങളെക്കുറിച്ച് ചോദിച്ചു. തന്റെ സമ്മതമില്ലാതെ പുരികങ്ങള്‍ ത്രെഡ് ചെയ്തെന്ന കാരണത്താല്‍ വീഡിയോ കോളിലൂടെയാണ് ഭര്‍ത്താവ് വിവാഹമോചനം നടത്തിയതെന്നായിരുന്നു യുവതിയുടെ പരാതി. കാന്‍പൂര്‍ സ്വദേശിയായ ഗുല്‍സൈബ ആയിരുന്നു പരാതിക്കാരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page