കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; യു പി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുപി സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാര്‍ അറസ്റ്റിലായി.കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ നിന്നും മാങ്കാട് വില്ലേജില്‍ കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന എല്‍ സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലില്‍ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന എസ് മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്‌പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച്‌ കൊച്ചു കുട്ടികളെ പലവട്ടം ലൈംഗിക പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page