മദ്യലഹരിയില്‍  സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദ്ദിച്ച സംഘം റിമാൻഡില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി


കോഴിക്കോട്: ബാലുശേരിയില്‍ മദ്യലഹരിയില്‍ സ്റ്റേഷനില്‍ കയറി പൊലീസുകാരെ മര്‍ദിച്ച സംഘം റിമാൻഡിൽ. ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്ന് പേര്‍ മതില്‍ ചാടികടന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും സ്വമേധയാ കേസ് എടുക്കുകയും ചെയ്ത ശേഷം താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.

ഇതിന് പിന്നാലെ ഇവര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കടക്കുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തെങ്കിലും പൊലീസ് ഇവരെ പിന്തിരിപ്പിച്ച്‌ പറഞ്ഞയച്ചു. രാത്രി ഇവര്‍ വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു. അപ്പോഴും പൊലീസ് ഇവരെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയായിരുന്നു.

മൂന്നാം തവണ കുറെക്കൂടി രൂക്ഷമായി രീതിയിലാണ് മൂന്നംഗസംഘം സ്റ്റേഷനിലേക്ക് അതിക്രമിച്ച്‌ കയറിയത്. മതില്‍ ചാടി അകത്ത് കടന്ന സംഘം എസ്‌ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. മൂന്നുപേരും സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page