കാമുകന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഒന്നു ഞെട്ടി, തന്റെയും മറ്റ് 13,000 പെണ്‍കുട്ടികളുടെയും നഗ്‌ന ഫോട്ടോകള്‍! 22 കാരി പിന്നീട് ചെയ്തത്

ബംഗളൂരു: തന്റെയും മറ്റ് 13,000 പെണ്‍കുട്ടികളുടെയും നഗ്‌ന ഫോട്ടോകള്‍ സഹപ്രവര്‍ത്തകനായ പങ്കാളിയുടെ ഫോണില്‍ കണ്ട ഞെട്ടലില്‍ ബെംഗളൂരുവിലെ ഒരു പെണ്‍കുട്ടി. ബംഗളൂരുവിലെ ഒരു ബിപിഒ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 22 കാരിയായ പെണ്‍കുട്ടിക്കാണ് ദുരനുഭവം. സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണില്‍നിന്ന് കണ്ടെത്തി. പിന്നാലെ വിവരം കമ്പനിയെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാള്‍ പരാതി നല്‍കാന്‍ തയ്യാറായതോടെ ആദിത്യ സന്തോഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആദിത്യ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്. …

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർക്ക് നേരെ ആക്രമണം

കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ മുന്‍ ജീവനക്കാരനും സഹോദരനും ചേര്‍ന്ന്‌ മാനേജരെ ഹെല്‍മറ്റ്‌ കൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കുമ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറും വിദ്യാനഗര്‍, പന്നിപ്പാറ സ്വദേശിയുമായ ജീവ(33)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ യുവാവും സഹോദരനുമാണ്‌, അക്രമിച്ചതെന്നു ജീവന്‍ പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ ഇയാള്‍ ജോലി ഒഴിഞ്ഞതെന്നും അതിനു ശേഷം നടത്തിയ പരിശോധനയില്‍ ക്രമക്കേട്‌ …

13 ദിവസം കഴിഞ്ഞിട്ടും കാണാതായ മത്സ്യത്തൊഴിലാളിയെ കുറിച്ചുവിവരമില്ല; ദുരൂഹതയെന്നാരോപണം

കാസര്‍കോട്: 13 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായില്ല. പൊലീസും നാട്ടുകാരും ബന്ധുക്കളും പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തത് തിരോധാനത്തിനു പിന്നിലെ ദുരൂഹതയേറി. മഞ്ചേശ്വരം, കണ്വതീര്‍ത്ഥ ബീച്ച് റോഡിലെ മത്സ്യത്തൊഴിലാളി റോഷന്‍ മൊന്തേര(42)യെയാണ് കാണാതായത്. 18 നു രാത്രിയില്‍ ആണ് കാണാതായത്. കാണാതാകുന്നതിനു മുമ്പ് പഴ്സ്, മോതിരം, മൊബൈല്‍ ഫോണ്‍ വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്നു. കാണാതായതു സംബന്ധിച്ച് ഭാര്യ രേഖ മൊന്തേരേ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. റോഷന്‍ പോകാന്‍ …

മുന്നറിയിപ്പില്ലാതെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പൂട്ടി; നിക്ഷേപകർക്ക് കോടികൾ നഷ്ടം; പൊലീസില്‍ പരാതി നൽകി ഇടപാടുകാർ

കാസർകോട്: കാസർകോട് ബദിയഡുക്കയില്‍ വന്‍ പലിശ വാഗ്‌ദാനം ചെയ്‌തു പ്രവര്‍ത്തിച്ചുരുന്ന ധനകാര്യ സ്ഥാപനം പൂട്ടി നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ഇതു സംബന്ധിച്ചു നൂറോളം ഇടപാടുകാര്‍ കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനില്‍ പരാതി നൽകി. അതിനുശേഷം ധനകാര്യ സ്ഥാപന നടത്തിപ്പുകാരനും സ്റ്റേഷനിലെത്തി സ്ഥാപനം ഇന്നു തുറക്കുമെന്നും നിക്ഷേപകര്‍ക്കു സമയബന്ധിതമായി പണം തിരിച്ചു കൊടുക്കുമെന്നും അറിയിച്ചിരുന്നു.എന്നാൽ നടത്തിപ്പുകാരന്റെ വാഗ്ദാനം വന്‍ തട്ടിപ്പാണെന്നാണ് ഇടപാടുകാർ പറയുന്നത്. റോയല്‍ ട്രാവല്‍കൂര്‍ എന്ന പേരിലാണ്‌ ഫാർമർ പ്രൊഡ്യൂസർ സ്ഥാപനം ഒരു വര്‍ഷം മുമ്പു …

കാസര്‍കോട്ട് രണ്ടിടത്ത് കുഴല്‍പ്പണവേട്ട; ഏഴു ലക്ഷം രൂപയുമായി 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: രണ്ടു സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഏഴുലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട്, തളങ്കര സ്വദേശി പി.എ.ബിലാല്‍ (40), ബാഡൂര്‍, കന്തല്‍ സ്വദേശി ദര്‍ഹാ ഹൗസിലെ അബ്ദുല്‍ റഹ്‌മാന്‍.ഡി (47) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാവ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. അബ്ദുല്‍ റഹ്‌മാനെ നെല്ലിക്കുന്ന് റോഡിലെ ഗീതാ ടാക്കീസ് ജംഗ്ഷനു മുന്നില്‍ വച്ചാണ് പിടികൂടിയത്. ആര്‍ക്കോ നല്‍കാനായി കരുതിയിരുന്ന 3,08,000 രൂപ പിടികൂടിയതായി പൊലീസ് പറഞ്ഞു. പള്ളിക്കാലിലെ …

മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു

കാസര്‍കോട്: മിനിലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വെളിച്ചപ്പാടന്‍ അന്തരിച്ചു. ഇരിയണ്ണി സ്വദേശിയും വര്‍ഷങ്ങളായി പൂച്ചക്കാട് ആലക്കോടന്‍ വീട്ടില്‍ താമസകാരനുമായിരുന്ന വൈ. കൃഷ്ണന്‍ വെളിച്ചപ്പാടന്‍ (61) ആണ് മരിച്ചത്. നവംമ്പര്‍ 9 ന് രാത്രി 7.30 ന് പൂച്ചക്കാട് തീരദേശപാതയിലെ സീബ്രാ ലൈനില്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് മിനിലോറിയിടിച്ചത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. നിരവധി ക്ഷേത്രങ്ങളില്‍ വെളിച്ചപ്പാടന്‍ എന്ന നിലയില്‍ സുപരിചിതനായിരുന്നു കൃഷ്ണന്‍. ഭാര്യ: വാസന്തി(ജി.എം.യു.പി.സ്‌കൂള്‍ പളളിക്കരയിലെ ഹെല്‍പ്പര്‍). മക്കള്‍: ചാന്ദിനി, സന്ധ്യ. …

മൊബൈലില്‍ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു

കാസര്‍കോട്: മൊബൈല്‍ ഫോണിലൂടെ സംസാരിച്ച് പാളം മുറിച്ചു കടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. രാവണീശ്വരം കൊട്ടിലങ്ങാട് ചാലിയന്‍ വളപ്പില്‍ സുധാകരനെയാണ് (33) പള്ളിക്കര റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ട്രാക്കിന് സമീപത്തു നിന്ന് മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. യുവാവിന്റെ ബൈക്ക് താക്കോല്‍ അടക്കം റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു. ഇലക്ട്രിക്കല്‍ തൊഴിലാളിയാണ് മരിച്ച സുധാകരന്‍. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. രാധാമണിയുടെയും പരേതനായ അമ്പൂഞ്ഞിയുടെയും മകനാണ്. സുധീരന്‍ …

സർക്കാരിന് തിരിച്ചടി; കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചത് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച സർക്കാർ നടപടി  സുപ്രീം കോടതി റദ്ദാക്കി. നിയമനം ശരി വെച്ച ഹൈക്കോടതി വിധിയെയും സുപ്രീം രൂക്ഷമായി വിമർശിച്ചു.സംസ്ഥാന സർക്കാരിൻ്റെ അനാവശ്യ ഇടപെടലാണ് പുനർ നിയമനത്തിലേക്ക് നയിച്ചതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇക്കാര്യത്തിൽ ഗവർണ്ണർ ബാഹ്യ ശക്തികൾക്ക് വഴങ്ങിയെന്നും കുറ്റപ്പെടുത്തി.പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും കോടതി പറഞ്ഞു. 60 വയസ് എന്ന മാനദണ്ഡം പാലിച്ചില്ലെന്നതടക്കുമുള്ള കാര്യങ്ങൾ മുൻനിർത്തിയായിരുന്നു നിയമനത്തിനെതിരെ ഹർജിക്കാരൻ സുപ്രീം …

മദ്യപിച്ച് ലോറി ഓടിച്ച് അപകടം; നാഷണൽ പെർമിറ്റ്  ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു

കാസർകോട്: ഡ്രൈവർ   മദ്യപിച്ച് അശ്രദ്ധമായി ഓടിച്ച് അപകടമുണ്ടാക്കിയ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെയാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ലോറി പിക്കപ്പ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സുധാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പിക്കപ്പ്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടനെ വാഹനം കസ്റ്റഡിലെടുത്ത് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ വൈദ്യ പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

അയല്‍വാസിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു, തിരിച്ചുവന്ന് വീട് തുറന്ന് മാല മോഷ്ടിച്ചു, ലോട്ടറി കിട്ടിയെന്ന് പ്രചരിപ്പിച്ച് സുഹൃത്തുക്കള്‍ക്ക് മദ്യവിരുന്ന്; ആഘോഷം അതിരുകടന്നത് വിനയായി, പ്രതിയെ പൊലീസ് കയ്യോടെ പൊക്കി

പത്തനംതിട്ട: അയല്‍വാസിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തി സ്വര്‍ണമാലയുമായി കടന്ന യുവാവ് അറസ്റ്റില്‍. മേലുത്തേമുക്ക് പൂപ്പന്‍കാല ദീപുസദനം ദീപുവിനെയാണ് (38) ഇലവുംതിട്ട പൊലീസ് അറസ്റ്റ്ചെയ്തത്. മേലുത്തേമുക്ക് അജിഭവനില്‍ കലാ ഭാസ്‌കറിന്റെ പരാതിയിലാണ് കേസെടുത്തത്. ശനിയാഴ്ച കലയുടെ സഹോദരീ ഭര്‍ത്താവ് ജ്ഞാനദാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായത്തിന് ദീപുവിനെ വിളിച്ചിരുന്നു. ഈ സമയം ജ്ഞാനദാസ് തന്റെ 2.5 പവന്‍ സ്വര്‍ണമാല ഊരി കട്ടിലിന്റെ പടിയില്‍ വെച്ചു. ഇത് ദീപു ശ്രദ്ധിച്ചിരുന്നു. ആശുപത്രിയില്‍ പരിശോധനക്ക് ശേഷം തിരികെ വന്ന …

തെലങ്കാനയില്‍ വോട്ടെടുപ്പ് തുടങ്ങി; ജനപ്രിയ താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി എന്നിവർ വോട്ട് രേഖപ്പെടുത്തി; ഹാട്രിക് ലക്ഷ്യമിട്ട് കെസിആർ, കടുത്ത പോരാട്ടത്തില്‍ കോൺഗ്രസ്സും,ബിജെപിയും

വെബ്ബ് ഡെസ്ക്: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്‌ രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 3.17 കോടി വോട്ടർമാരാണുള്ളത്. 109 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നായി 2,290 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ 10 വർഷത്തെ പാർട്ടിയുടെ പ്രകടനത്തിന്റെയും വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മൂന്നാം തവണയും വോട്ട് തേടുന്നത്. സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കുന്നത് ലക്ഷ്യമിട്ട് കോൺഗ്രസ് പിന്തുണ അഭ്യർത്ഥിച്ചപ്പോൾ, …

ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഉദ്യാവര്‍ സ്വദേശി കൃഷ്ണ (45), ബണ്ട്വാള്‍ സ്വദേശികളായ ബദറുദ്ദീന്‍ (38), ഉസ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കുന്ദാപുര ശങ്കരനാരായണ വില്ലേജിലെ ഗോളിക്കട്ടെ ഗുഡ്ഡേയിലുള്ള ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറ് ബാറ്ററികളാണ് സംഘം മോഷ്ടിച്ചത്. ഇക്കാര്യമറിഞ്ഞ സെക്യൂരിറ്റി ജീവനക്കാരും പിടിപിഎല്‍ കമ്പനിയുടെ ടെക്നീഷ്യന്‍ പ്രദീപ് അജ്രിയും 27നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. മോഷണ …

അഗ്നി വീർ പരിശീലനത്തിന് എത്തിയ മലയാളി യുവതി മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതിയെ നാവികസേനയുടെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട അടൂര്‍ ആനയടി പള്ളിക്കല്‍ അപര്‍ണ വി. നായരെ(20)യാണ് മലാഡ് മല്‍വാണിയിലുള്ള ഐ.എൻ.എസ്. ഹംലയില്‍ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രാഥമിക പരിശീലനത്തിനുശേഷം 15 ദിവസം മുൻപാണ് മറ്റു പരിശീലനങ്ങള്‍ക്കായി അപര്‍ണ മുംബൈയിലെത്തിയത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കുന്നതിേലക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. അപര്‍ണയുടെ മുറിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തടി ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന് പുതുജീവൻ; കാറിനുള്ളിൽ കുടുക്കിയത് ഒരു മണിക്കൂർ

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞാണ്  കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബ് അപകടത്തിൽപ്പെട്ടത്.നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.തുടര്‍ന്ന് കയര്‍പൊട്ടിച്ച്‌ തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തി. പിന്നീട്  കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് …

സല്യൂട്ട് നൽകിയ എൻസിസി കേഡറ്റിൻ്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിന് കൊണ്ടു; നവ കേരള സദസിൽ വേദനയിൽ പുളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; ഓടിയെത്തി ക്ഷമാപണം നടത്തി വിദ്യാർത്ഥി

മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തില്‍ തട്ടി.മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ  മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. ഇതോടെ വേദനയാൽ  അസ്വസ്ഥനായ മുഖ്യമന്ത്രി  കസേരയിലിരുന്ന് കണ്ണട ഊരി തൂവാല കൊണ്ട് അല്‍പനേരം കണ്ണ് തുടച്ചു.ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയില്‍ കാണാം. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നല്‍കി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുമാര്‍ വേദിയിലെത്തിയത്. ഇതില്‍ …

സംസ്ഥാനത്ത് കൊവിഡ് കൂടുന്നു; പരിശോധന ഉറപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ  വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം.കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനയാണ് പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. 20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്.

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; ഹൈക്കോടതിയിലെ  സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതി

കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതി ആലുവ റൂറല്‍ എസ്പിയ്‌ക്ക് നൽകിയ  പരാതിയെ തുടര്‍ന്നാണ് നടപടി. 2018 ഉണ്ടായ കേസില്‍ നിയമ സഹായത്തിന് വേണ്ടിയാണ് പിജി മനുവിനെ സമീപിച്ചത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു യുവതി അഭിഭാഷകനെ സമീപിച്ചത്. കേസില്‍  നിയമ സഹായം നല്‍കാമെന്ന് പറഞ്ഞ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചു …

ബാത്റൂമില്‍ ഒളിക്യാമറ വെച്ച്  പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ചണ്ഡിഗഡ്: കാമുകന്റെ ആവശ്യപ്രകാരം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍.ചണ്ഡിഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയില്‍ പകര്‍ത്തിയത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് പ്രതിയായ പെണ്‍കുട്ടിയും താമസിച്ചിരുന്നത്.കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ബാത്റൂമില്‍ ഒളി ക്യാമറ വെക്കുകയും പെണ്‍കുട്ടികളുെട സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.ക്യാമറ മറ്റ് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിച്ചു. ഐപിസി 354, 509,ഐടി ആക്‌ട് എന്നീ …